ഫിഫയുടെ സാങ്കേതിക വിഭാഗം തലവനായി മാര്‍ക്കോ വാന്‍ ബാസ്റ്റിന്‍ നിയമിതനായി

ഫിഫയുടെ സാങ്കേതിക വിഭാഗം തലവനായി മാര്‍ക്കോ വാന്‍ ബാസ്റ്റിനെ നിയമിച്ചു. 1992ലെ ലോകതാരമായി തെരഞ്ഞെടുക്കപ്പെട്ട താരമാണ് മാര്‍ക്കോ വാന്‍ ബാസ്റ്റ്. അദ്ദേഹത്തിനു ഫിഫയെ സംരക്ഷിക്കാന്‍ സാധിക്കുമെന്നു ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പറഞ്ഞു.
അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് ഫുട്‌ബോളിന്റെ വളര്‍ച്ചയെക്കുറിച്ചും ഭാവിയെക്കുറിച്ചുമൊക്കെയുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് മനസിലായതെന്നും അതിനാലാണ് മാര്‍ക്കോ വാനെ എത്രയും വേഗം ഫിഫയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചതെന്നും ജിയാനി വ്യക്തമാക്കി.
ഫിഫയുടെ എല്ലാ ടെക്‌നിക്കല്‍ മേഖലകളുടെയും ചുമതല ഇനി മുതല്‍ മാര്‍ക്കോ വാനായിരിക്കും. അടുത്ത ആഴ്ച അദേഹം ചുമതയേല്‍ക്കുമെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു.
https://www.facebook.com/Malayalivartha