യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് റയല്‍ മാഡ്രിഡും ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടും നേര്‍ക്കുനേര്‍

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ മാച്ച് ഡേയ് 2 ഇന്നും നാളെയുമായി നടക്കും. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ഏവരും ഉറ്റു നോക്കുന്നത് റയല്‍ മാഡ്രിഡും ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടും തമ്മിലുള്ളത് തന്നെയാണ്. ഡോര്‍ട്ട്മുണ്ടിന്റെ ഹോം ഗ്രൗണ്ടായ സിഗ്‌നല്‍ ഇതുന പാര്‍ക്കിലാണ് മത്സരം നടക്കുക. അതുകൊണ്ട് തന്നെ റയലിന് കാര്യങ്ങള്‍ അത്ര എളുപ്പവുമായിരിക്കില്ല. ബുണ്ടസ്‌ലീഗയില്‍ അസാമാന്യ മുന്നേറ്റം നടത്തുന്ന ഡോര്‍ട്ട്മുണ്ടിന് തന്നെയാണ് സാഹചര്യങ്ങള്‍ അനുസരിച്ച് മുന്‍തൂക്കം.
റയലാകട്ടെ ലാലിഗയില്‍ കഴിഞ്ഞ രണ്ടു മത്സരത്തിലും സമനില വഴങ്ങുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫോമിലല്ലാത്തതും കാസിമിറോയും മാഴ്‌സെലോയും പരിക്കിന്റെ പിടിയിലായതും റയലിനെ കുഴക്കുന്നു. ജര്‍മ്മനിയില്‍ വെച്ച് കളിച്ചത്തില്‍ 30 മത്സരങ്ങളില്‍ വെറും 4 എണ്ണത്തില്‍ മാത്രമേ റയലിന് ജയിക്കാനായിട്ടുള്ളു എന്നതും മറ്റൊരു വസ്തുത.
മറുവശത്ത് അപാര ഫോമിലാണ് ഡോര്‍ട്ട്മുണ്ട് താരങ്ങള്‍. ചാമ്പ്യന്‍സ് ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ലെഗിയ വാഴ്‌സയെ മറുപടിയില്ലാത്ത 6 ഗോളുകള്‍ക്കാണ് ഡോര്‍ട്ട്മുണ്ട് മുക്കിയത്. ഇന്നത്തെ മറ്റു മത്സരങ്ങളില്‍ യുവന്റസ് ഡൈനാമോ സാഗ്രെബിനെയും ടോട്ടന്‍ഹാം സി.എസ്.കെ മോസ്‌കോവിനെയും സെവിയ്യ ലിയോണിനെയും നേരിടും. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12:15 നാണ് മത്സരങ്ങള്‍.
https://www.facebook.com/Malayalivartha