ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണലിനു ജയം

ചാമ്പ്യന്‍സ് ലീഗില്‍ തിയോ വാല്‍കോട്ടിന്റെ ഇരട്ടഗോളില്‍ ആഴ്‌സണലിനു ജയം. ബേസലിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. ഏഴാം മിനിറ്റിലും 26 -ാം മിനിറ്റിലുമായിരുന്നു വാല്‍കോട്ടിന്റെ ഗോള്‍.
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സെല്‍റ്റിക് സമനിലയില്‍ കുരുക്കി. ഇരുടീമും മൂന്നു ഗോള്‍ വീതം നേടി. സെല്‍റ്റിക്കിന്റെ മൗസ ഡംബല്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ സിറ്റിയുടെ സ്‌റ്റെര്‍ലിംഗ് സെല്‍ഫ് ഗോളിലൂടെ ഒരു ഗോള്‍ സംഭാവന നല്‍കി. സിറ്റിക്കായി ഫെര്‍ണാണ്ടിഞ്ഞോയും സ്‌റ്റെര്‍ലിംഗും നോലിറ്റോയും ഗോള്‍ നേടി.
https://www.facebook.com/Malayalivartha