ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ വേറിട്ട പ്രതിഷേധം; നല്ല കളിക്കാരെ ടീമിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ 100 രൂപ ചലഞ്ച്!

ടീമില്‍ മികച്ച താരങ്ങളെ എടുക്കാത്ത കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ സമീപനത്തിനെതിരെ ആരാധകരുടെ വേറിട്ട പ്രതിഷേധം. #100rupeeschallenge എന്ന പേരില്‍ ഫേസ്ബുക്കില്‍ തുടങ്ങിയ പ്രതിഷേധത്തിലാണ് ഓരോ ബ്‌ളാസ്‌റ്റേഴ്‌സ് ആരാധകനും മികച്ചതാരങ്ങളെ റിക്രൂട്ട് ചെയ്യാന്‍ ടീം മാനേജ്‌മെന്റിന് 100 രൂപ വീതം സംഭാവന നല്‍കുന്ന പ്രതിഷേധ രീതിക്ക് തുടക്കമിട്ടിരിക്കുന്നത്.
ഒട്ടേറെ ആരാധകരാണ് ടീം മാനേജ്‌മെന്റിന് പണം നല്‍കാന്‍ തയാറാണെന്ന പ്രഖ്യാപനവുമായി രംഗത്തത്തെിയിട്ടുള്ളത്.
https://www.facebook.com/Malayalivartha