ബ്ലാസ്റ്റേഴ്സിന്റെ ഗ്യാലറി കാണികളെക്കൊണ്ട് സമ്പന്നം: മുംബൈക്ക് പേടി ബ്ലാസ്‌റ്റേഴ്‌സിന്റെ ഗ്യാലറിയെ ഒപ്പം കളികാണാന്‍ സച്ചിനും ഭാര്യയും

കൊച്ചിയില്‍ ആവേശത്തിന്റെ സുനാമി ആഞ്ഞടിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെതിരെ മിന്നും പ്രകടനം കാഴ്ച്ച വെയ്ക്കാന്‍ കൊച്ചിയിലെത്തിയ മുംബൈക്ക് പേടി ബ്ലാസ്‌റ്റേഴ്‌സിന്റെ നിറഞ്ഞ ഗ്യാലറി.അമ്പതിനായിരത്തിലധികം കാണികള്‍ തിങ്ങി നിറഞ്ഞ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗ്യാലറിയില്‍ എത്തുന്നത് അല്പമെങ്കിലും പേടിയുള്ള കാര്യമാണെന്ന് മുംബൈ കോച്ച് അലക്‌സാന്ദ്രെഗുയിമാറെ പറയുന്നു.സീസണില്‍ ആദ്യമായാണ് ഇങ്ങനെയൊരു സാഹചര്യത്തില്‍ കളിക്കേണ്ടി വരുന്നത്. പക്ഷേ താരങ്ങള്‍ നിറഞ്ഞ ആത്മവിശ്വാസത്തിലാണ്. ബ്ലാസ്‌റ്റേഴ്‌സിനെതിരെ മികച്ച പ്രകടനം നടത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ന് ടീം കൊച്ചിയിലെത്തുന്നതെന്ന് ഗുയിമറെ അറിയിച്ചു.
ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റി പോരാട്ടം ഇന്ന് വൈകിട്ട് കലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.കഴിഞ്ഞ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ബ്ലാസ്‌റ്റേഴ്‌സ് ടീം ഇത്തവണ വിജയ പ്രതീക്ഷയിലാണ് കളത്തിലിറങ്ങുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കഴിഞ്ഞ രണ്ട് പ്രകടനങ്ങളും മോശപ്പെട്ടതായിരുന്നെങ്കിലും ഗ്യാലറിയില്‍ കാണികളുടെ വന്‍ നിരയാണ് കാണാന്‍ സാധിച്ചത്. കഴിഞ്ഞ രണ്ട് കളികളിലായി 1.09 ലക്ഷം പേരാണ് സ്‌റ്റേഡിയത്തിലെത്തിയത്. ശരാശരി 54,907 കാണികള്‍.
ഇത്തവണ ഒമ്പതുകളി കഴിഞ്ഞപ്പോള്‍ 2.31 ലക്ഷം കാണികളാണ് ഐ.എസ്.എല്‍. നേരിട്ട് കാണാനെത്തിയത്. 25,684 ആണ് ശരാശരി. ഏറ്റവും കൂടുതല്‍ കാണികള്‍ വന്ന രണ്ട് മത്സരവും ബ്ലാസ്‌റ്റേഴ്‌സിന്റെതാണ്. ഡല്‍ഹി ഡൈനാമോസിനെതിരെ 54,913 പേരും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരെ 54,900 പേരും ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെത്തി. 27,816 പേര്‍ കളി കാണാനെത്തിയ നോര്‍ത്ത് ഈസ്റ്റ് എഫ്.സി. ഗോവ മത്സരമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ 3.64 ലക്ഷം പേര്‍ ഏഴ് കളിക്കായെത്തിയിരുന്നു. 2014 ല്‍ ഇത് 3.92 ലക്ഷമായിരുന്നു. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനമാണ് കാണികളുടെ എണ്ണത്തില്‍ കുറവ് വരുത്തിയത്. കളി മെച്ചപ്പെടുത്തിയാല്‍ ഇത്തവണ റെക്കോഡ് കാണികളാകും.
കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ കൊല്‍ക്കത്തയിലായിരുന്നു. 4.05 ലക്ഷം പേരാണ് സാള്‍ട്ട്‌ലേക്കിലെത്തിയത്. ഇത്തവണ കൊല്‍ക്കത്തയുടെ കളി ഇരിപ്പിടം കുറഞ്ഞ രബീന്ദ്ര സരോവര്‍ സ്‌റ്റേഡിയത്തിലാണ്. 12,750 സീറ്റുകളാണ് ഇവിടെയുള്ളത്. ആദ്യമത്സരത്തിന് 10,973 കാണികളാണ് എത്തിയത്.
https://www.facebook.com/Malayalivartha