ഐ.എസ്.എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.
അമ്പത്തിയെട്ടാം മിനിറ്റില്‍ മൈക്കല്‍ ചോപ്രയാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഗോള്‍ നേടിയത്. ഐ.എസ്.എല്ലിന്റെ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയമാണിത്. നാല് കളികളില്‍ ഒരു ജയവും ഒരു സമനിലയും രണ്ട് പരാജയവുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം. ഈ ജയത്തോടെ നാല് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
https://www.facebook.com/Malayalivartha