ഞാനെന്റെ ഇന്ത്യയെ ലോകകപ്പിലെത്തിക്കും, നെയ്മറെപ്പോലെ ഞാനും കളിക്കും, കൊച്ചുകേരളത്തിലെ ഫുട്‌ബോള്‍ ഭ്രാന്ത് ലോകത്തെയറിയിച്ച ഫ്രഞ്ച് ഡോക്യുമെന്ററി ഇതാ

സജീവമല്ലായിരുന്നെങ്കിലും ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ അടങ്ങി കിടന്നിരുന്ന വികാരത്തെ വാനോളം ഉയര്‍ത്തിയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനു തുടക്കമായത്. ഒരു പക്ഷെ സച്ചിന്‍ എന്ന വികാരത്തില്‍ വളര്‍ന്നു വന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭ്രാന്തമായ വികാരത്തിനടിയില്‍ ഉറങ്ങിക്കിടന്നിരുന്ന ഫുട്ബാള്‍ എന്ന ആവേശത്തെ എണ്ണയിട്ട് കത്തിച്ചത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആയിരുന്നു. ക്രിക്കറ്റിന്റെ ജ്വരത്തില്‍ അടിഞ്ഞു കിടന്ന ഫുട്ബാള്‍ വികാരത്തെ വാനോളമെത്തിക്കാന്‍ അധിക സമയമൊന്നും എടുത്തില്ല എന്നുള്ളത് തന്നെ ഇന്ത്യയില്‍ ഫുട്‌ബോളിന് എത്രത്തോളം ആഴമുണ്ടെന്നു വ്യക്തമാക്കുന്നു. അതിനു ഒരു പക്ഷെ കാരണമായത് ക്രിക്കറ്റിന്റെ ദൈവം തന്നെയാണെന്നുള്ളതിനു സംശയമേ ഇല്ലെന്നു പറയാം. ക്രിക്കറ്റിന്റെ ദൈവം എന്നറിയപ്പെടുന്ന ഇതിഹാസ താരം സച്ചിന്‍ തന്നെയാണ് ഐഎസ്എല്‍ ഇത്രത്തോളം ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത്. ഐപിഎല്‍ മത്സരങ്ങളില്‍ മുംബൈക്ക് വേണ്ടി കളിച്ചിരുന്ന സച്ചിന്‍, ഇന്ത്യയുടെ വാലറ്റത്തു കിടക്കുന്ന കൊച്ചു കേരളത്തിന്റെ സ്പോണ്‍സര്‍ഷിപ് ഏറ്റെടുത്തതിനുള്ള കാരണം തന്നെ കേരളത്തിലെ ഫുട്ബാള്‍ ഭ്രാന്ത് അറിഞ്ഞിട്ടു തന്നെയായിരിക്കും. മലപ്പുറത്ത് ചെന്നാല്‍ അറിയാം കാല്‍പന്തുകളിക്ക് ഇന്ത്യയിലെ കൊച്ചു കേരളത്തില്‍ എത്രത്തോളം ആരാധകരുണ്ടെന്നു. ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഇഷ്ട താരങ്ങളെയും രാജ്യങ്ങളെയും അനുകരിക്കുന്നതും, ലോകകപ്പില്‍ ഇന്ത്യക്കു പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും കാല്‍പന്തുകളിയുടെ മുഴുവന്‍ ആവേശവും കളയാതെ മുഴുവന്‍ മത്സരങ്ങള്‍ കഴിയുന്നത് വരെയും കേരളത്തിലുടനീളം കാണാവുന്നതാണ്.
ലീഗിന് സച്ചിന്റെ കൈസഹായം കൂടി ആയപ്പോള്‍ ലഭിച്ച പിന്തുണ ഇന്ന് കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സന്റെ കളി നടക്കുന്ന വേളയില്‍ നിറഞ്ഞു തുളുമ്പുന്ന ഗാലറികള്‍ വ്യക്തമാക്കുന്നു. എന്നാല്‍ റാങ്കിങ്ങില്‍ 137 സ്ഥാനത്തായിരുന്ന ഇന്ത്യ 11 അടി മുന്നോട്ടു കയറിയിട്ടുണ്ടെങ്കില്‍ അതിനു കാരണം ഫുട്‌ബോളിന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും ലഭിച്ച വികാരം മാത്രമാണെന്ന് പറയാം.ഐ.എസ്.എല്ലില്‍ ഏറ്റവും ആരാധക പിന്തുണയുള്ള ടീം സച്ചിന്‍ തെണ്ടുല്‍ക്കറുടെ കേരള ബ്ലാസ്റ്റേര്‍സ് തന്നെ. ഫുട്ബോളിനെ എന്നും നെഞ്ചോട് ചേര്‍ത്ത മലയാളികള്‍ ഐഎസ്എല്‍ രാവുകള്‍ കൊച്ചിയില്‍ ഉത്സവമാക്കുകയാണ്. ലോകകപ്പ് ഫുട്ബോളില്‍ അന്യ രാജ്യങ്ങള്‍ക്കായി രാത്രി പകലാക്കുന്നവര്‍ക്ക് കിട്ടിയ ലോട്ടറി തന്നെയായിരുന്നു ഐഎസ്എല്‍. ഈ ഫുട്ബോള്‍ ഭ്രാന്ത് ഇപ്പോഴിത കേരളവും ഇന്ത്യയും കടന്ന് യൂറോപ്പിലുമെത്തിയിരിക്കുന്നു.
ഈ കൊച്ചു കേരളത്തിലെ ഫുട്ബാള്‍ ഭ്രാന്ത് ലോകത്തെ വിളിച്ചറിയിച്ചത് ഒരു ഫ്രഞ്ച് ഡോക്യൂമെന്ററിയിലൂടെയാണ്. ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകരായ റെനോഡും ജൂലിയനുമാണ് ഡോക്യുമെന്ററിക്ക് പിന്നില്‍. ചായക്കട മുതല്‍ തെരുവോരം വരെയുള്ള ഈ ആവേശം കൃത്യമായി ഒപ്പിയെടുത്തിരിക്കുന്നു അവര്‍. മറ്റരാസി മുതല്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ വരെ വിഡിയോയില്‍ ഉണ്ട്. കേരളത്തിലെ മുഴുവന്‍ ഫുട്ബാള്‍ ആവേശവും ഉള്‍ക്കൊള്ളിച്ച്, ഇന്ത്യയുടെ ഭാവി പ്രതീക്ഷകള്‍ ലോകത്തിനു മുന്നിലെത്തിക്കാന്‍ ഈ ഡോക്യൂമെന്ററിക്ക് സാധിച്ചിട്ടുണ്ടെന്നു തീര്‍ച്ച.
ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗാണ് ഐഎസ്എല്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഥവാ ഹീറോ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുള്ള 8 ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റ് സാധാരണ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയായിരിക്കുംനടക്കുക. അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത, ചെന്നൈയിന്‍ എഫ് സി, ഡല്‍ഹി ഡൈനാമോസ്, എഫ് സി ഗോവ, കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ് സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി, എഫ് സി പൂനെ സിറ്റി എന്നെ ടീമുകളാണ് നിലവില്‍ ഐഎസ്എല്‍ ല്‍ മാറ്റുരക്കുന്നത്.
https://www.facebook.com/Malayalivartha