ജര്‍മ്മന്‍ ഫുട്‌ബോള്‍ താരവും ലോകകപ്പ് റെക്കോര്‍ഡ് ഗോള്‍ സ്‌കോററുമായ മിറോസ്ലാവ് ക്ലോസെ വിരമിച്ചു

ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം മിറോസ്ലാവ് ക്ലോസെ ഫുട്‌ബോളില്‍നിന്നു വിരമിച്ചു. 2014 ലോകകപ്പിനുശേഷം ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നു വിരമിച്ചിരുന്നെങ്കിലും ക്ലബ് ഫുട്‌ബോളില്‍ തുടര്‍ന്നിരുന്നു. ഏറ്റവും ഒടുവിലായി ഇറ്റാലിയന്‍ ലീഗില്‍ ലാസിയോയ്ക്കുവേണ്ടിയാണ് 38കാരനായ ക്ലോസെ കളിക്കാനിറങ്ങിയത്.
ഹാംബര്‍ഗ്, വെര്‍ഡെര്‍ ബ്രമന്‍, ബയേണ്‍ മ്യൂണിക്ക് ക്ലബ്ബുകള്‍ക്കുവേണ്ടിയും അദ്ദേഹം ബൂട്ടുകെട്ടിയിട്ടുണ്ട്. ബയേണിനായി രണ്ടു ബുണ്ടസ്ലിഗ കിരീടങ്ങള്‍ സ്വന്തമാക്കാനും ക്ലോസെയ്ക്കായി.
വിരമിക്കലിനുശേഷം ക്ലോസെ ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന്റെ സഹപരിശീലകനാകും. നിലവില്‍ ജോക്വിം ലോയാണ് ജര്‍മന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍. ഇക്കഴിഞ്ഞദിവസം ലോയുടെ കരാര്‍ 2020 വരെ നീട്ടുകയും ചെയ്തിരുന്നു. ലോയുടെ സഹായിയായാകും ക്ലോസെ ദേശീയ ടീമിന്റെ ഭാഗമാകുന്നത്.
ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരമാണ് ക്ലോസെ. നാല് ലോകകപ്പുകളില്‍ നിന്നായി 16 ഗോളുകളാണ് ക്ലോസെയുടെ സമ്പാദ്യം. കളിച്ച ആദ്യ ലോകകപ്പില്‍ തന്നെ 5 ഗോള്‍ നേടി ക്ലോസെ വരവറിയിച്ചിരുന്നു. പിന്നെ എല്ലാ ലോകകപ്പിലും ക്ലോസെ എതിര്‍ടീമിന്റെ വലകുലുക്കി.
https://www.facebook.com/Malayalivartha