ലാലിഗയില്‍ ഇന്ന് ആദ്യപാദ എല്‍ ക്ലാസിക്കോ; മെസ്സിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍!

ലോകഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചിരവൈരികളുടെ പോരാട്ടം ഇന്ന് നടക്കും. സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സിലോണയും റയല്‍ മാഡ്രിഡും സീസണിലെ തങ്ങളുടെ ആദ്യ എല്‍ ക്ലാസിക്കോ മത്സരത്തില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 8.45നാണ് കിക്ക് ഓഫ്. ബാഴ്‌സിലോണയുടെ മൈതാനമായ നൗ ക്യാമ്പിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. സാക്ഷാല്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പരസ്പരം പോരടിക്കുന്ന മത്സരത്തിന് വേണ്ടി ലോകമെമ്പാടുമുള്ള ആരാധകര്‍ കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരിക്കുകയാണ്.
എം.എസ്.എന്‍ബി ബി സി ത്രയങ്ങള്‍ തമ്മില്‍ കൂടിയുള്ള പോരാട്ടം കൂടിയാണ് ഇന്ന് നൗ ക്യാമ്പില്‍ അരങ്ങേറുക. മെസ്സി,സുവാരസ്,നെയ്മര്‍ ത്രയത്തെ നേരിടാന്‍ ബെന്‍സേമ,ബെയില്‍,ക്രിസ്റ്റ്യാനോ ത്രയത്തെയാണ് റയല്‍ ഇറക്കുക. അഞ്ചു വര്‍ഷമായി ലാ ലിഗ കിരീടം അകന്നു നില്‍ക്കുന്ന റയല്‍ ഇത്തവണ കിരീടമാണ് ലക്ഷ്യമിടുന്നത്. ലീഗില്‍ ഇതുവരെ തോല്‍വി അറിയാത്ത റയല്‍ വിജയം നേടിയാല്‍ റിക്കാര്‍ഡ് കാത്തു സൂക്ഷിക്കാനും ഒപ്പം പോയിന്റുനിലയും മെച്ചപ്പെടുത്താം.
രണ്ടാമതുള്ള ബാഴ്‌സയുമായുള്ള പോയിന്റ് വ്യത്യാസം ഒമ്പതായി ഉയരും. കഴിഞ്ഞ സീസണില്‍ സാന്റിയാഗോ ബര്‍ണേബുവിലേറ്റ 4-0-ന്റെ പരാജയത്തിനു ബാഴ്‌സലോണയെ അവരുടെ തട്ടകത്തില്‍ 2-1ന് തോല്‍പ്പിച്ചുകൊണ്ട് റയല്‍ പകരംവീട്ടി. അതുകൊണ്ടു തന്നെ ബാഴ്‌സലോണയ്ക്ക് ചിരവൈരികളില്‍നിന്നേറ്റ പരാജയത്തിനു മറുപടിയും നല്‍കേണ്ടതുണ്ട്.
നിലവില്‍ ലാ ലിഗയില്‍ ബാഴ്‌സലോണ മികച്ച ഫോമിലല്ല. അവസാന രണ്ടു മത്സരം സമനിലയായിരുന്നു. റയലാണെങ്കില്‍ നാലു തുടര്‍ ജയത്തോടെ മികവിലാണ്. ടീമിലാര്‍ക്കും പരിക്കില്ലെന്നത് ബാഴ്‌സയ്ക്ക് ആശ്വാസമാണ്. നായകന്‍ ആന്ദ്രെ ഇനിയെസ്റ്റയുടെ തിരിച്ചുവരവും ബാഴ്‌സയുടെ മധ്യനിരയില്‍ ഉണര്‍വാകും. എന്നാല്‍ റയലിന്റെ പ്രധാന താരങ്ങള്‍ക്കേറ്റ പരിക്ക് അവരെ എത്രമാത്രം ബാധിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. ഗാരത് ബെയ്‌ലിനു പരിക്കിനെത്തുര്‍ന്ന് രണ്ടു മാസം കളത്തിലിറങ്ങാനാവില്ല. മധ്യനിരയിലെ ടോണി ക്രൂസിന്റെ കാല്‍പ്പാദത്തിലെ എല്ല് പൊട്ടിയതിനെത്തുടര്‍ന്ന് ബാഴ്‌സയ്‌ക്കെതിരേ ഇറങ്ങില്ല.
https://www.facebook.com/Malayalivartha