ആദ്യ സെമിയില്‍ കൊല്‍ക്കത്തയ്ക്ക് വിജയം (3-2), ഹ്യൂമിന് ഇരട്ടഗോള്‍, ഫോര്‍ലാന് ചുവപ്പുകാര്‍ഡ്

ഐ എസ് എല്ലിലെ അവേശകരമായ ആദ്യ സെമി പോരാട്ടത്തില്‍ മുംബൈക്കെതിരെ കൊല്‍ക്കത്തയ്ക്ക് വിജയം (3-2). രവീന്ദ്രസരോവര്‍ സ്‌റ്റേഡിയത്തില്‍ അഞ്ചു ഗോളുകള്‍ കണ്ട ആദ്യ പകുതിയില്‍ ഇരട്ട ഗോള്‍ നേടിയ ഇയാന്‍ ഹ്യൂമിന്റെ ചിറകിലേറിയാണ് കൊല്‍ക്കത്ത ആധികാരിക വിജയം ഉറപ്പാക്കിയത്. 39ാം മിനിറ്റില്‍ ലക്ഷ്യം കണ്ട ഹ്യൂം ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് രണ്ടാം ഗോളും നേടി.
മൂന്നാം മിനിറ്റില്‍ കൊല്‍ക്കത്തയ്ക്കായി ലാല്‍റിന്ദിക റാള്‍ട്ടയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്.
ബോര്‍ജ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ ഫ്രീ കിക്കില്‍ പോസ്റ്റിന് പുറംതിരിഞ്ഞ് നിന്ന് ദിദിക്കയെടുത്ത ഹെഡ്ഡര്‍ വലയിലെത്തുകയായിരുന്നു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച മുംബൈ പത്താം മിനിറ്റില്‍ ലിയോ കോസ്റ്റയിലൂടെ സമനില പിടിച്ചു. ഡീഗോ ഫോര്‍ലാന്റെ ഫ്രീ കിക്ക് പോസ്റ്റിന്റെ ഇടതു മൂലയിലെത്തിച്ച് ബ്രസീലിയന്‍ താരം ലിയോ കോസ്റ്റ മുംബൈക്ക് സമനില ഗോള്‍ സമ്മാനിക്കുകയായിരുന്നു.
ഒമ്ബത് മിനിറ്റിന് ശേഷം വീണ്ടും മുംബൈ ലക്ഷ്യം കണ്ടു. ഇത്തവണ ഡീഗോ ഫോര്‍ലാന്റെ ഫ്രീകിക്ക് ബ്രസീലിയന്‍ താരം ജെഴ്‌സണ്‍ ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് മുബൈക്ക് ലീഡ് സമ്മാനിച്ചു (21). എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുമ്ബ് സൂപ്പര്‍ താരം ഹ്യൂമിന്റെ ഇരട്ടഗോളിലൂടെ കൊല്‍ക്കത്ത തിരിച്ചടിച്ച് ലീഡ് 32 ആക്കി ഉയര്‍ത്തി. ഗോളുകളുടെ പെരുമഴ തീര്‍ത്ത ആദ്യ പകുതിക്ക് ശേഷം ഗോള്‍ വരള്‍ച്ച കണ്ട രണ്ടാം പകുതിയില്‍ പരുക്കന്‍ കളിയാണ് ഇരുടീമും പുറത്തെടുത്തത്.
രണ്ട് മഞ്ഞ കാര്‍ഡ് കണ്ട മുംബൈ ക്യാപ്റ്റന്‍ ഫോര്‍ലാന്‍ റെഡ് കാര്‍ഡ് കിട്ടി പുറത്തായതോടെ പത്തു പേരിലേക്ക് ചുരുങ്ങിയ സന്ദര്‍ശകരുടെ നില കൂടുതല്‍ പരുങ്ങലിലായി. അവസാന മിനുറ്റുകളില്‍ സമനില പിടിക്കാന്‍ ലഭിച്ച അവസരങ്ങള്‍ മുംബൈ കളഞ്ഞു കുടിച്ചതോടെ കൊല്‍ക്കത്ത ഫൈനലിലേക്ക് ഒരുപടി അടുത്തു. റെഡ് കാര്‍ഡ് കിട്ടിയ സൂപ്പര്‍ താരം ഫോര്‍ലാന് ഡിസംബര്‍ 13ന് നടക്കുന്ന രണ്ടാംപാദ സെമി നഷ്ടമാകുമെന്നത് മുംബൈക്ക് വലിയ തിരിച്ചടിയാകും.
https://www.facebook.com/Malayalivartha