ആദ്യ സെമിയില്‍ ബെല്‍ഫോര്‍ട്ടിന്റെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സിന് വിജയം

കരുത്തനായ ഡല്‍ഹി ഡൈനാമോസിനെ ഒരു ഗോളിന് കീഴ്‌പ്പെടുത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യ പാദ സെമിയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിജയം കുറിച്ചു.65ാം മിനിറ്റില്‍ കെര്വന്‍സ് ബെല്‍ഫോര്‍ട്ടിന്റെ തകര്‍പ്പന്‍ ഗോളിലാണ് ബ്ലാസ്‌റ്റേഴ്സ്സ് ലീഡ് നേടിയത്. സ്വന്തം പകുതിയില്‍ നിന്നുള്ള ബെല്‍ഫോര്‍ട്ടിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്.
സെഡ്രിക് ഹെങ്ബാര്‍ത്തില്‍ നിന്ന് പന്തു ലഭിക്കുമ്‌ബോള്‍ സ്വന്തം പകുതിയിലായിരുന്നു ബെല്‍ഫോര്‍ട്ട്. കൂട്ടത്തോടെയെത്തിയ ഡല്‍ഹി താരങ്ങളെ വകഞ്ഞുമാറ്റിയും പാസിനായി അലറിവിളിച്ച നേസനെ കൂസാതെയുമായിരുന്നു ബെല്‍ഫോര്‍ട്ടിന്റെ അത്യുജ്വല മുന്നേറ്റം. സ്‌കോര് 10. രണ്ടാം പാദ സെമി ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കും
https://www.facebook.com/Malayalivartha