സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന വാക്കുകള്‍ കൊണ്ട് ഗോളടിക്കുന്ന ഷൈജു

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏഷ്യാനെറ്റ് മൂവിസില്‍ ഐഎസ്എല്‍ മലയാളം കമന്റേറ്ററായ ഏറ്റവും കൂടുതല്‍ ഐഎസ്എല്‍ കമന്ററികള്‍ നടത്തി റെക്കോഡ് നേടിയ ഷൈജു ദാമോദരനാണ് മലയാളിയുടെ ഹൃദയത്തിന്റെ ഗോള്‍പോസ്റ്റില്‍ വാക്കുകള്‍കൊണ്ട് ഗോളടിച്ചത്.
ഗ്രൗണ്ടിനും ഗ്യാലറിക്കും തീപിടിക്കുന്ന കളിയാണ് ഫുട്‌ബോള്‍, ടെലിവിഷന്റെ മുന്നിലാണെങ്കില്‍ നമ്മെ ആ തീയിലേക്ക് എടുത്തെറിയുന്ന കമന്ററിയും കൂടിയായല്‍ ഗംഭീരം. മലയാളിയുടെ പ്രിയപ്പെട്ട ടീം കേരള ബ്ലാസ്‌റ്റേര്‍സ് ഐഎസ്എല്‍ ഫൈനലില്‍ എത്തിയത് ആവേശകരമായ പോരാട്ടത്തില്‍ ഡല്‍ഹി ഡൈനാമോസിനെ തറപറ്റിച്ചാണ്. അതിന് ശേഷം ഒരോ കളി ആരാധകന്റെയും ചുണ്ടില്‍ തത്തിക്കളിച്ച് വാക്കുകള്‍ ഇങ്ങനെയായിരുന്നു.
'സച്ചിനും കോപ്പലും പിന്നെ ആ 11 പേരും പ്രതീക്ഷകളുടെ പൂമരം കൊണ്ട് കപ്പലുണ്ടാക്കി.. ആ കപ്പലില്‍ കേറി കേരളം കൊച്ചിയിലേക്ക് ആ മഞ്ഞകുപ്പായക്കാര്‍ വരുമ്പോള്‍.... കാണികള്‍ പറയുന്നു എന്തൊരഴക് ആഹാ... എന്തൊരു ഭംഗി'
ചാര്‍ലിയിലെ നെഞ്ച് പിടച്ച്, ഞരമ്പില്‍ തീപിടിച്ച്... തുടങ്ങുന്ന പാട്ട് ഉപയോഗിച്ചതാണ് ശരിക്കും കളികാണുന്നവരെ ഷൈജു ആദ്യം ഞെട്ടിച്ചത്.
ആദ്യത്തെ മൂന്ന് കളികള്‍ കഴിഞ്ഞപ്പോള്‍ ആരാധകരും, കളി വിദഗ്ധരും തള്ളിക്കളഞ്ഞ ഒരു ടീം ആയിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. ഒരു ഗോള്‍ പോലും അതുവരെ അവര്‍ നേടിയിരുന്നില്ല. അങ്ങനെ മുംബൈയുമായി ഹോം മാച്ചിന് കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സ് എത്തുന്നു, സെക്കന്‍ഡ് ഹാഫില്‍ മൈക്കല്‍ ചോപ്ര ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടുന്നു, ബ്ലാസ്‌റ്റേഴ്‌സിന്റേതായ ഒരു നിമിഷത്തിനായി കാത്തിരുന്ന ഞാന്‍ ചാര്‍ലിയിലെ ആ വരികള്‍ കാണാപാഠം പഠിച്ച് ഇരിക്കുകയായിരുന്നു. കൃത്യമായ സന്ദര്‍ഭമായിരുന്നു അത്, എല്ലാ ആരാധകരും കഴിഞ്ഞ 315 മിനുട്ടായി വേഴാമ്പിലിനെപ്പോലെ ഒരു ഗോളിനായി കാത്തിരിക്കുമ്പോള്‍ അത് കൃത്യമായി കണ്‍വേ ചെയ്യാന്‍ ആ വാക്കുകള്‍ക്കായി.
നെഞ്ച് പിടച്ച്, ഞരമ്പില്‍ തീയും പിടിച്ച്..കണ്ണ് ചിമ്മാണ്ട്.. ഈ ഗ്യാലറി മൊത്തം കാത്തിരിന്നത്..ഗോള്‍.. എന്ന ഈ സുന്ദരി പെണ്ണിന് വേണ്ടിയാണ്..
അത് പോലെ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശനം ആഘോഷിക്കപ്പെട്ടത് ഷൈജുവിന്റെ 'പൂമരം' വച്ചാണ്
ഇത്തവണ കമന്ററി പറയാന്‍ വരുമ്പോള്‍ തന്നെ പലരും പലതും നിര്‍ദേശിക്കുമായിരുന്നു. ഇത്തരത്തില്‍ പലരും പൂമരം സോംഗുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയണം എന്ന് പറഞ്ഞിരുന്നു. അതിനാല്‍ ഒരു സംഭവം ഉണ്ടാക്കി വച്ചിരുന്നു. എന്നാല്‍ കേരളം ജയിക്കണമല്ലോ. ആ നിമിഷത്തിന് വേണ്ടി മുഴുവന്‍ നേരവും അധിക സമയവും, ഷൂട്ടൗട്ടുംവരെ കാത്തിരുന്നു.
ഒരു ഘട്ടത്തില്‍ ഞാന്‍ പറയാന്‍വച്ച വാക്കുകള്‍ ഒരു ഭാഗത്തും ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം മറുഭാഗത്തും എന്നതായിരുന്നു അവസ്ഥ. പിന്നീട് മുഹമ്മദ് റഫീക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ കിക്ക് തൊടുത്തതോടെയാണ് അതിന് അവസരം ഉണ്ടായത്. അങ്ങനെയാണ് ഇന്ന് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന വാക്കുകള്‍ പ്രയോഗിച്ചത്
സച്ചിനും കോപ്പലും പിന്നെ ആ 11 പേരും പ്രതീക്ഷകളുടെ പൂമരം കൊണ്ട് കപ്പലുണ്ടാക്കി.. ആ കപ്പലില്‍ കേറി കേരളം കൊച്ചിയിലേക്ക് ആ മഞ്ഞകുപ്പായക്കാര്‍ വരുമ്പോള്‍.... കാണികള്‍ പറയുന്നു എന്തൊരഴക് ആഹാ... എന്തൊരു ഭംഗി.
ഐഎസ്എല്ലില്‍ മത്സരങ്ങള്‍ക്ക് കമന്ററി പറഞ്ഞ് റെക്കോഡിട്ട വ്യക്തിയാണ്, മൂന്ന് കൊല്ലത്തില്‍ ഇത്തരത്തില്‍ മികച്ച പ്രതികരണമാണ് കിട്ടുന്നത്. ഈ മൂന്ന് മാസകാലത്ത് കേരളത്തിലെ ട്രോള്‍ ഗ്രൂപ്പുകളില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ട ഒരു വ്യക്തിയാണ് ഷൈജു.
എന്നാല്‍ സന്തോഷകരമായ കാര്യം എന്നെ പറ്റി വന്ന ട്രോളുകളില്‍ പലതും പോസറ്റീവ് ആയിരുന്നു എന്നതാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ എച്ച്.ഡി ക്വാളിറ്റിയുള്ള കളി വിട്ട് ഇപ്പോള്‍ കേരളത്തിലെ കവലകളിലും,ഷോപ്പുകളിലും വീടുകളിലും ഏഷ്യാനെറ്റ് മൂവിസില്‍ ഐഎസ്എല്‍ കാണുന്നവരുടെ എണ്ണം കൂടുന്നതില്‍ കമന്ററിക്കും ഒരു വലിയ പങ്കുണ്ടെന്നാണ് വിശ്വാസമെന്ന് ഷൈജു ദാമോദരന്‍ പറയുന്നു.
https://www.facebook.com/Malayalivartha