ഫൈനല്‍ ടിക്കറ്റുകള്‍ കിട്ടാനില്ല; നിരാശരായി ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍

കൊച്ചിയിലേക്ക് ആരാധക പ്രവാഹം. എങ്ങും ടിക്കറ്റില്ലാതെ ആരാധകര്‍ പൊട്ടിത്തെറിയിലേക്ക്. ഞായറാഴ്ച്ച കലൂരില്‍ അന്തിമ പോരാട്ടത്തിനിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സ് ഡെനാമോസ് മത്സരത്തിനുള്ള ടിക്കറ്റ് ലഭിക്കാതെ ആരാധകര്‍ നിരാശയില്‍. വ്യാഴാഴ്ച്ച രാവിലെയോടെ ആരംഭിച്ച ബോക്‌സ് ഓഫീസ് ടിക്കറ്റ് വില്‍പ്പനക്ക് വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. തിരക്ക് മൂലം ബോക്‌സ് ഓഫീസ് ടിക്കറ്റുകള്‍ ഉച്ചയോടെ തന്നെ വിറ്റു തീര്‍ന്നു. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഇന്നലെ തന്നെ വിറ്റ് തീര്‍ന്നിരുന്നു. കേരളം ഫൈനലില്‍ എത്തിയതോടെ ശരവേഗത്തിലാണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വിറ്റുപോയത്. കേരളം ഫൈനലില്‍ കടക്കുമോയെന്ന് ഉറപ്പിച്ചതിന് ശേഷമായിരുന്നു പലരും ടിക്കറ്റ് വാങ്ങിയത്. ന്നാല്‍ ഇതിനോടകം തന്നെ ഫൈനല്‍ ഉറപ്പിച്ച അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ആരാധകര്‍ പകുതിയിലേറെ ടിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. കേരളം കൂടി ഫൈനലില്‍ എത്തിയതോടെ വ്യാഴാഴ്ച്ച രാവിലെയോടെ തന്നെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നു. പിന്നീടാണ് സറ്റേഡിയത്തിന മുന്നിലെ ബോക്‌സ് ഓഫീസില്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. വേറെങ്ങും ടിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍ വന്‍തിരക്കായിരുന്നു ബോക്‌സ് ഓഫീസിന് മുന്നില്‍ അനുഭവപ്പെട്ടത്. മണിക്കൂറുകളോളം ക്യൂ നിന്നിട്ടും ടിക്കറ്റ് ലഭിക്കാതായതോടെ ഒരുവിഭാഗം ബോക്‌സ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ബ്ലോക്ക് ഡി, ബ്ലോക്ക് ബി ടിക്കറ്റുകള്‍ക്ക് പുറമേ നേരത്തേ 200 രൂപക്ക് വിറ്റിരുന്ന ഗാലറി ടിക്കറ്റുകള്‍ ഇത്തവണ 300 രൂപക്കാണ് വിറ്റത്. ബ്ലോക്ക് എ, സി, ഇ ടിക്കറ്റുകള്‍ക്ക് 500 രൂപയായിരുന്നു വില. 500 രൂപയുടെ ഭൂരിഭാഗം ടിക്കറ്റുകളും ഓണ്‍ലൈനില്‍ തന്നെ വിറ്റുതീര്‍ന്നതിനാല്‍ 300 രൂപയുടെ ടിക്കറ്റുകള്‍ മാത്രമാണ് ഇന്നലെ ബോക്‌സ്ഓഫീസില്‍ വില്‍പനക്കായി വച്ചത്. നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ സംഘര്‍ഷം രൂപപ്പെട്ടതിനാല്‍ കനത്ത സുരക്ഷയാണ് ഫൈനലില്‍ ഒരുക്കുക.
https://www.facebook.com/Malayalivartha