പ്രീ കോർട്ടറിൽ ഫറോവമാർ പുറത്ത് ; ഈജിപ്തിനെയും തകര്‍ത്ത് റഷ്യ മുന്നോട്ട്

ലോകകപ്പ് ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് സൗദി അറേബ്യയെ പറപ്പിച്ച ആതിഥേയരായ റഷ്യ രണ്ടാം മത്സരത്തില്‍ സാക്ഷാല്‍ മുഹമ്മദ് സാലയുടെ ഈജിപ്തിനെ 3-1ന് കെട്ടുകെട്ടിച്ചു. അമ്പതൊമ്പതാം മിനിറ്റിൽ ചെർഷേവും അറുപത്തിരണ്ടാം മിനിറ്റിൽ സ്യൂബയുമാണ് റഷ്യയുടെ രണ്ടും മൂന്നും ഗോളുകൾ നേടിയത്.
ആദ്യ മത്സരത്തിൽ സൗദി അറേബ്യയ്ക്കെതിരെ 5-0ത്തിന് വിജയിച്ചിരുന്ന റഷ്യ രണ്ടാം മത്സരത്തിൽ ഈജിപ്റ്റിനെ 3-1ന് തോൽപ്പിച്ച് ഈ ലോകകപ്പിൽ പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി.
സെന്റ് പീറ്റേഴ്സ് ബർഗിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് നാലു ഗോളുകളും വീണത്.
47ആം മിനിട്ടിൽ ഈജിപ്ഷ്യൻ നായകൻ അഹമദ് ഫാത്തിയുടെ സെൽഫ് ഗോളിലൂടെയാണ് റഷ്യ മുന്നിലെത്തിയത്. സോബ്നിന്റെ ഒരു ദുർബല ഷോട്ടാണ് ഫാത്തിയുടെ കാലിൽ തട്ടി വലയിൽ കയറിയത്.
59ആം മിനിട്ടിൽ ഡെനീസ് ചെറിഷേവും 62-ാം മിനിട്ടിൽ ഡെനീസ് ചെറിഷേവും 62-ാം മിനിട്ടിൽ സിയൂബയും റഷ്യയുടെ മറ്റ് ഗോളുകൾ നേടി.മൂന്ന് മിനിട്ടിനിടയിലാണ് റഷ്യ രണ്ട് ഗോളുകൾ കൂടി നേടിയത്.
മത്സരത്തിൽ നേടിയ ഗോളോടെ ചെറിഷേവ് ആകെ മൂന്നു ഗോളുകളുമായി ടോപ് സ്കോറർ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊഡാൾഡോയ്ക്കൊപ്പമെത്തി.
കുട്ടപ്പോവിന്റെ പാസിൽ നിന്നാണ് സിയൂബ സ്കോർ ചെയ്തത്. കഴിഞ്ഞ കളിയിലും സിയൂബ ഗോൾ നേടിയിരുന്നു.
പരിക്ക് മാറി കളത്തിറങ്ങിയ മുഹമ്മദ് സലാ 73-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഈ ലോകകപ്പിലെ ആദ്യ ഗോൾ സ്വന്തമാക്കി. തന്നെ ഫൗൾ ചെയ്തതിന് വി.എ.ആർ സഹായത്തോട് ലഭിച്ച പെനാൽറ്റി കിക്കാണ് സലാ ഗോളാക്കിയത്.
ഗ്രൂപ്പിലെ രണ്ടു മത്സരങ്ങളും കളിച്ച റഷ്യ ആറു പോയിന്റോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി. അടുത്ത മത്സരത്തില്‍ ഉറുഗ്വേ തോല്‍ക്കുകയും സൗദിക്കെതിരേയുള്ള മത്സരത്തില്‍ ജയിക്കുകയും ചെയ്താല്‍ മാത്രമേ ഈജിപ്തിന് അടുത്ത റൗണ്ടിലേക്ക് കടക്കാനാകൂ.
https://www.facebook.com/Malayalivartha