ലോകകപ്പ് പ്രതീക്ഷ അസ്തമിച്ചു ! ; ഈജിപ്ത് ആരാധകരോട് മാപ്പു പറഞ്ഞ് ക്യാപ്റ്റൻ എൽ ഹാദിരി

ഈജിപ്ത് ആരാധകരോട് മാപ്പു പറഞ്ഞ് ക്യാപ്റ്റൻ എൽ ഹാദിരി. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഈജിപ്ത് ലോകകപ്പിക് നിന്ന് പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായതോടെയാണ് എൽ ഹാദിരി ഈജിപ്ത് ആരാധകരോട് മാപ്പു പറഞ്ഞത്. രാജ്യത്തിനെ ലോകകപ്പിൽ മുന്നോട്ട് നയിക്കണമെന്ന് ആഗ്രഹുണ്ടായിരുന്നു എന്നും അതിന് സാധിക്കാത്തതിൽ മാപ്പു പറയുന്നു എന്ന് എൽ ഹാദിരി പറഞ്ഞു.
ടീമിലെ എല്ലാ താരങ്ങളും അവരുടെ നൂറ് ശതമാനവും നൽകിയെന്നും എന്നിട്ടും മുന്നോട്ട് കടക്കാൻ കഴിയാത്തതിൽ നിരാശ ഉണ്ട്. തങ്ങളുടെ ഏറ്റവും നല്ല പ്രകടനമാണ് ഒരോ കളിക്കാരനും രണ്ട് മത്സരങ്ങളിലും നടത്തിയത് അതുകൊണ്ട് സഹതാരങ്ങൾക്ക് ആ പ്രകടനത്തിന് നന്ദി പറയുന്നു. മത്സരങ്ങളിൽ ഭാഗ്യം കൂടെ നിർണായകമാണ്. അത് തങ്ങളുടെ കൂടെ ഇല്ലായിരുന്നു. 45കാരനായ ഗോൾകീപ്പർ പറഞ്ഞു.
ഇനി സൗദി അറേബ്യക്കെതിരായ മത്സരം മാത്രമാണ് ഈജിപ്തിന് ബാക്കിയുള്ളത്. ആദ്യ രണ്ട് മത്സരങ്ങളിലും ഇറങ്ങാത്ത എൽ ഹാദിരി അവസാന മത്സരത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എൽ ഹാദിരി കളിച്ചാൽ ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് ഹാദിരിക്ക് സ്വന്തമാകും.
https://www.facebook.com/Malayalivartha