റഷ്യയിൽ ലോകകപ്പ് മാമാങ്കം കൊഴുക്കുമ്പോൾ ലോകകപ്പിന് പുതിയ അവകാശികൽ ഉണ്ടാകുമോ എന്ന കാത്തിരിപ്പിൽ ഫുട്ബാൾ പ്രേമികൾ

റഷ്യയിൽ ലോകകപ്പ് മാമാങ്കം കൊഴുക്കുമ്പോൾ ലോകകപ്പിന് പുതിയ അവകാശികൽ ഉണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് ഫുട്ബാൾ പ്രേമികൾ. ലോകകപ്പിലുണ്ടാകുന്ന അട്ടിമറി വിജയങ്ങളാണ് ആരാധകരെകൊണ്ട് ഇത്തരത്തിൽ ചിന്തിപ്പിക്കുന്നത്. ഒരു പുതിയ അവകാശി ഉണ്ടാകുക എന്നത് ചെറിയ കാര്യമല്ല. ഇതുവരെയും കപ്പ് അടിച്ചിട്ടില്ലാത്ത ഏതെങ്കിലും രാജ്യമാകും ഇക്കുറി കപ്പടിക്കുന്നതെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ അടിതെറ്റി വീണ വമ്പന്മാർ തന്നെയാണ് ഇത്തരത്തിൽ ചിന്തിപ്പിക്കുന്നത്. അർജന്റീനയുടെയും ബ്രസീലിന്റെയും സ്പെയിനിന്റെയും സമനിലകൾ , ജർമനിയുടെ ഞെട്ടിക്കുന്ന തോൽവി ഇതൊക്കെത്തന്നെയാണ് കാരണങ്ങൾ . എന്നാൽ കാര്യങ്ങൾ അവിടംകൊണ്ടൊന്നും അവസാനിച്ചില്ല. അവസാന ഗ്രൂപ്പിലെ മത്സരം കഴിഞ്ഞപ്പോൾ കാര്യങ്ങൾ തകിടം മറിഞ്ഞു. പ്രതീക്ഷകൾക്ക് അതീതമായിരുന്നു ജപ്പാന്റെ വിജയം. കൊളമ്പിയയെ ജപ്പാൻ തോൽപിച്ചപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടി. കാരണം ഒരു ലാറ്റിനമേരിക്കൻ രാജ്യത്തെ മറികടക്കുന്ന ആദ്യ ഏഷ്യൻ രാജ്യമാണ് ജപ്പാൻ. തൊട്ടുപിന്നാലെ നടന്ന സെനഗലും പോളണ്ടും തമ്മിലുള്ള മത്സരവും അക്ഷരാർഥത്തിൽ ഞെട്ടിച്ചു. കറുത്ത കുതിരകൾ എന്ന് വിശേഷിപ്പിക്കുന്ന ഈജിപ്ത് നിലതെറ്റിയപ്പോളും ഞെട്ടി. എന്തായാലും ആര് കപ്പു നേടും എന്ന ആകാംക്ഷയിലാണ് ആരാധകർ.
https://www.facebook.com/Malayalivartha