ആരും പോകാന്‍ പേടിക്കുന്ന ദ്വീപില്‍ പരിപൂര്‍ണ്ണ നഗ്‌നനായി ഇരുപത്തിയൊന്‍പതു വര്‍ഷമായി ജീവിച്ച എണ്‍പത്തിയൊന്‍പതുകാരന്‍ മാസഫുമി നാഗസാക്കിയുടെ ജീവിതം

മനുഷ്യന്‍ കൂട്ടമായി പോലും പോകാന്‍ പേടിക്കുന്ന ദ്വീപില്‍ എണ്‍പത്തിയഞ്ചുകാരന്‍ പരിപൂര്‍ണ്ണ നഗ്‌നനായി ജീവിച്ചത് ഇരുപത്തിയൊന്‍പതു വര്‍ഷം. ജപ്പാനിലെ ടോക്യോ സ്വദേശിയായ മാസഫുമി നാഗസാക്കിയാണ് മനുഷ്യര്‍പോലും കാലുകുത്താന്‍ ഭയപ്പെടുന്ന ജപ്പാനിലെ സോട്ടോബനാറി ദ്വീപിലാണ് പ്രകൃതിയോടിണങ്ങി ഇക്കാലമത്രയും ജീവിച്ചത്. 1989 ലാണ് നഗരജീവിതം മടുത്താണ് മാസഫുമി ഈ ദ്വീപിലേക്ക് പലായനം ചെയ്തത്. ശേഷം പൂര്‍ണ്ണ നഗ്‌നനായി പ്രകൃതിയോടിണങ്ങി ഏകാന്ത വാസം നയിക്കുകയായിരുന്നു.
അപകടം പതിയിരിക്കുന്ന ഈ ദ്വീപിന്റെ സമീപത്തു പോലും ആരും പോകാറില്ല. അവിടെയാണ് അവിശ്വസനീയമായ ധൈര്യത്തോടെ നാഗസാക്കി ഇത്രയും കാലം ജീവിച്ചത്. വിനോദ മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന നാഗസാക്കി നാടുമായുള്ള സകല ബന്ധവും ഉപേക്ഷിച്ചാണ് ദ്വീപിലേക്കു പോയത്. ഈ ദ്വീപില്‍ കുടിവെള്ളം ലഭ്യമല്ലാത്തതിനാല്‍ അടുത്തുള്ള ദ്വീപിലായിരുന്നു കുടിവെള്ളത്തിനും റൈസ് കേക്കിനുമായി നാഗസാക്കി പോയിരുന്നത്. 2012 ലാണ് നേക്കഡ് ഹെര്‍മിറ്റ് എന്നറിയപ്പെടുന്ന നാഗസാക്കിയുടെ കഥ പുറം ലോകം അറിഞ്ഞിരുന്നത്. ഇവിടെയെത്തിയ അല്‍വാറോ സെറസോ എന്ന സഞ്ചാരി നാഗസാക്കിയെ കണ്ടെത്തി സംഭവം ലോകത്തെ അറിയിക്കുകയായിരുന്നു. നാഗസാക്കിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും ഒറ്റയ്ക്ക് ജീവിക്കാന്‍ ഇനിയും സാധ്യമല്ലെന്നും തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പോലീസെത്തി ഇയാളെ നിര്‍ബന്ധിച്ച് ഇവിടെ നിന്നും 60 കിലോമീറ്റര്‍ അകലത്തുള്ള ഗവണ്‍മെന്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha