മൂന്നാം ദിവസമുള്ള മിശിഹായുടെ ഉയര്‍ത്തെഴുനേല്‍പ്പാകുമോ ഇത്; നൈജിരിയക്കെതിതെ മെസിയുടെ ഗോള്‍; അര്‍ജന്റീനയ്ക്ക് ജയം

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ലയണ മെസ്സി തുടങ്ങി. അര്‍ജന്റീനയും നൈജീരിയക്കെതിരായ ലോകകപ്പ് ഫുട്‌ബോളിലെ ജീവന്‍മരണ പോരാട്ടത്തില്‍ മെസ്സിയുടെ ഗോളില്‍ ലീഡ് നേടിയിരിക്കുകയാണ് അര്‍ജന്റീന.
പതിനാലാം മിനിറ്റിലായിരുന്നു എവര്‍ ബെനേഗയുടെ ഗോളില്‍ മെസ്സിയുടെ എണ്ണം പറഞ്ഞ ഗോള്‍. ബോക്‌സിന് പുറത്ത് നിന്ന് ബെനേഗ കൊടുത്ത പാസുമായി ബോക്‌സിന്റെ വലതുഭാഗത്തേയ്ക്ക് ഓടിയിറങ്ങിയ മെസ്സി ഡിഫന്‍ഡറോട് മത്സരിച്ച് തന്റെ വലങ്കാല്‍ കൊണ്ട് പന്ത് കോരിയിടുകയായിരുന്നു പോസ്റ്റിന്റെ വലതേ മൂലയിലേയ്ക്ക്.
രണ്ടാം പകുതിയിലാണ് നൈജീരിയയുടെ സമനില ഗോള്‍ പിറന്നത്. അവസാന ഘട്ടത്തില്‍ റോജോയുടെ ഗോളോടുകൂടി ജയം അര്‍ജന്റീനയ്ക്ക്
https://www.facebook.com/Malayalivartha