കേരള പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ ഇന്ന്.... കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരള എഫ് സിയും ഇന്ന് കോഴിക്കോട് വെച്ച് ഫൈനലില്‍ ഏറ്റുമുട്ടുന്നു

ഇന്ന് കേരള പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ ദിവസമാണ്. കേരള ഫുട്‌ബോളിലെ വന്‍ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരള എഫ് സിയും ആണ് ഇന്ന് കോഴിക്കോട് വെച്ച് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് എ ചാമ്പ്യന്മാരായി സെമി വരെ എത്തിയ ഗോകുലം, സെമിയില്‍ കേരള പോലീസിനെയാണ് പരാജയപ്പെടുത്തിയത്. സെമിയില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ഗോകുലത്തിന് ഇത് തുടര്‍ച്ചയായി മൂന്നാം കെ പി എല്‍ ഫൈനലാണ്. രണ്ടാം കിരീടമാകും ഗോകുലം ഇന്ന് ലക്ഷ്യമിടുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന് ഇത് ആദ്യ കെ പി എല്‍ ഫൈനലാണ്. ഗ്രൂപ്പ് എയിലെ റണ്ണേഴ്‌സ് അപ്പായിരുന്നു ഗോകുലം.
സെമിയില്‍ സാറ്റ് തിരൂരിനെ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആയിരുന്നു വിജയം. ഗ്രൂപ്പ് ഘട്ടത്തില്‍ ഗോകുലവും ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടിയപ്പോള്‍ ഗോകുലം ഒരു മത്സരം വിജയിക്കുകയും മറ്റൊരു മത്സരം സമനിലയില്‍ ആവുകയുമായിരുന്നു.ഇന്ന് വൈകിട്ട് 6 മണിക്കാണ് ഫൈനല്‍ നടക്കുന്നത്. മത്സരം ഇന്ന് നടക്കും
"
https://www.facebook.com/Malayalivartha