മുന്‍ കേരള ഫുട്ബോള്‍ താരം കെ.വി ഉസ്മാന്‍ അന്തരിച്ചു...ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം

മുന്‍ കേരള ഫുട്ബോള്‍ താരം കെ.വി ഉസ്മാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം. 1973-ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ സ്റ്റോപ്പര്‍ ബാക്കായിരുന്നു. 1968-ബെംഗളൂരുവില്‍ നടന്ന സന്തോഷ് ട്രോഫിയിലും കേരള ടീമില്‍ അംഗമായിരുന്നു. ഡെംപോ സ്പോര്‍ട് ക്ലബ്ബിന്റെ പ്രധാന താരമായിരുന്നു.
ക്ലബ്ബിനായി പുറത്തെടുത്ത മികച്ച പ്രകടനം അദ്ദേഹത്തിന് ഡെംപോ ഉസ്മാന്‍ എന്ന പേരും നേടിക്കൊടുത്തു. കാലിക്കറ്റ് യങ് ചലഞ്ചേഴ്സ്, പ്രീമിയര്‍ ടയേഴ്സ്, ടൈറ്റാനിയം എന്നീ ടീമുകള്‍ക്കായും ബൂട്ടുകെട്ടി. അക്കാലത്ത് മലബാറിലെ ഏറ്റവും പ്രശസ്തനായ സെവന്‍സ് താരം കൂടിയായിരുന്നു ഉസ്മാന്‍. ഡിഫന്‍ഡറാണെങ്കിലും ഒരിക്കല്‍ പോലും മൈതാനത്ത് എതിരാളികള്‍ക്കെതിരേ കടുത്ത ഫൗളുകള്‍ പുറത്തെടുക്കാത്ത താരമായിരുന്നു ഉസ്മാനെന്ന് സഹതാരങ്ങള്‍ ഓര്‍ക്കുന്നു.
1963-ല്‍ കാലിക്കറ്റ് എ.വി.എം സ്പോര്‍ട്സ് ക്ലബ്ബിലൂടെയാണ് കെ.വി ഉസ്മാന്‍ ഫുട്ബോള്‍ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്
"
https://www.facebook.com/Malayalivartha