മെഡല്‍വേട്ട തുടരുന്നു.... കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജൂഡോയില്‍ വെള്ളി മെഡല്‍ നേടിയ സുശീല ദേവിക്ക് പിന്നാലെ അതേ കായിക ഇനത്തില്‍, പുരുഷ വിഭാഗത്തില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങളുടെ മെഡല്‍ വേട്ട തുടരുന്നു. ജൂഡോയില്‍ വെള്ളി മെഡല്‍ നേടിയ സുശീല ദേവിക്ക് പിന്നാലെ അതേ കായിക ഇനത്തില്‍, പുരുഷ വിഭാഗത്തില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍ ലഭ്യമായി.
വിജയ് കുമാര്‍ യാദവാണ് പുരുഷന്മാരുടെ 60 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയത്. സൈപ്രസിന്റെ പെട്രോസ് ക്രിസ്റ്റോഡൗലിഡ്‌സിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ വെങ്കല മെഡല്‍ നേട്ടം.
ഏറെക്കുറെ ഏകപക്ഷീയമായ മത്സരത്തില്‍, 48 സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിജയ് കുമാര്‍ യാദവ് വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. നേരത്തേ, വനിതകളുടെ 48 കിലോ വിഭാഗം ജൂഡോയില്‍ ഇന്ത്യയുടെ സുശീല ദേവിയ്ക്ക് വെള്ളി മെഡല്‍ ലഭിച്ചിരുന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ മൈക്കല വിറ്റ്ബൂയിയോട് പൊരുതി തോറ്റതോടെയാണ് സുശീല ദേവിക്ക് വെള്ളി മെഡല്‍ ലഭ്യമായത്.
"
https://www.facebook.com/Malayalivartha