ഇന്ത്യക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് മിക്‌സഡ് വിഭാഗം ബാഡ്മിന്റണില്‍ വെള്ളി മെഡല്‍

ഇന്ത്യക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് മിക്‌സഡ് വിഭാഗം ബാഡ്മിന്റണില്‍ വെള്ളി മെഡല്‍. ഫൈനല്‍ മത്സരത്തില്‍ മലേഷ്യ ഇന്ത്യയെ 3-1 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.
ഫൈനലിലുള്ള ആദ്യ ഇനമായ പുരുഷ ഡബിള്‍സില്‍ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം 18-21, 15-21 എന്ന സ്‌കോറിന് ടെങ് ഫോങ് ആരോണ്‍-വോയി യിക് സോ സഖ്യത്തോട് പരാജയപ്പെടുകയുണ്ടായി.
പി.വി.സിന്ധു വനിതാ സിംഗിള്‍സില്‍ 22-20,21-17 എന്ന സ്‌കോറിന് ഗോ ജിന്‍ വേയെ പരാജയപ്പെടുത്തി മത്സരം സമനിലയിലാക്കിയെങ്കിലും പുരുഷ സിംഗിള്‍സിലെ കെ.ശ്രീകാന്തിന്റെ തോല്‍വി മലേഷ്യക്ക് ലീഡ് തീരികെ ലഭിക്കാനിടയായി. സെ യോങ് 21-19, 6-21, 21-16 എന്ന സ്‌കോറിന് ശ്രീകാന്തിനെ മറികടന്നു.
നിര്‍ണായകമായ നാലാം റൗണ്ടിലാണ് ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് വനിതാ സഖ്യം 18-21,17-21 എന്ന സ്‌കോറിന് തിനാഹ് എം.-ടാന്‍ പേര്‍ളി സഖ്യത്തോട് പരാജയപ്പെട്ടതോടെ 2018 ഗെയിംസ് ഫൈനലില്‍ ഇന്ത്യയോടേറ്റ പരാജയത്തിനുള്ള മലേഷ്യയുടെ സുവര്‍ണ പ്രതികാരം പൂര്‍ണമാകുകയും ചെയ്തു.
"
https://www.facebook.com/Malayalivartha