ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ്സിനെ കീഴടക്കി ആഴ്സണല്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ്സിനെ കീഴടക്കി ആഴ്സണല്‍. വാശിയേറിയ പോരാട്ടം അവസാനിക്കുമ്പോള്‍ ക്രിസ്റ്റല്‍ പാലസിനെതിരെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് ആഴ്സണല്‍ വിജയം നേടുകയായിരുന്നു സ്‌കോര്‍ (20).
2022 23 സീസണിലെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരമായിരുന്നു ലണ്ടനിലെ സെല്‍ഹര്‍സ്റ്റ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍നിര താരമായിരുന്ന ഗബ്രിയേല്‍ ജീസസ്സിനെ വാങ്ങി ഈ സീസണില്‍ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തിയാണ് ആഴ്സണല്‍ കളിക്കളത്തില്‍ ഇറങ്ങിയത്. കളിയുടെ അവസാനം വരെ ക്രിസ്റ്റല്‍ പാലസിനെതിരെ സര്‍വ്വാധിപത്യം നേടി ആഴ്സണല്‍ ത്രസിപ്പിക്കുന്ന കളിയാണ് കാഴ്ച വെച്ചത്.
കളിയുടെ ആദ്യ പകുതിയിലെ 20-ാം മിനിറ്റില്‍ ഗ്രബിയേല്‍ ജീസസ്സിന്റെ അസ്സിസ്റ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ആദ്യ ഗോള്‍ നേടുകയായിരുന്നു.
ക്രിസ്റ്റല്‍ പാലസ്സിനു അവസരം ലഭിച്ചെങ്കിലും ഗോളടിക്കാന്‍ കഴിഞ്ഞില്ല. ആഴ്സനല്‍ മുന്‍നിര പ്രതിരോധം ശക്തമാക്കിയപ്പോള്‍ തീ പാറുന്ന പോരാട്ടമായിരുന്നു ഉണ്ടായത്. 42-ാം മിനിറ്റില്‍ ക്രിസ്റ്റല്‍ പാലസ്സിന് ഫ്രീ സോണിലായി ഒരു ഫ്രീക്കിക്ക് ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല. കളിയുടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 1-0 എന്ന നിലയിലായിരുന്നു സ്‌കോര്‍.
രണ്ടാം പകുതിയുടെ ആദ്യം ക്രിസ്റ്റല്‍ പാലസിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോളടിക്കാനായില്ല. സാഹക്ക് ലഭിച്ച ബോള്‍ ട്രബിളിംഗിലൂടെ എടുത്ത് ഈസിക്ക് നല്‍കുകയായിരുന്നു. ഈസി അത് ഗോള്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ആഴ്സനലിന്റെ ഗോള്‍കീപ്പര്‍ റാംസ്ഡേല്‍ അത് തടുക്കുകയായിരുന്നു.
കളിയുടെ 85-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ആഴ്സണല്‍ സ്‌കോര്‍ നില 2-0 ആയി ഉയര്‍ത്തി. ആഴ്സണല്‍ താരം സാക്കയുടെ ഷോട്ട് തടുക്കാനായി ശ്രമിച്ച ഗുവേഹിയുടെ ദേഹത്ത് തട്ടി പന്ത് സെല്‍ഫ് ഗോളാവുകയായിരുന്നു.
"
https://www.facebook.com/Malayalivartha