മിന്നും പ്രകടനവുമായി ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര...കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സെഞ്ചുറി നേടിയതിന് പിന്നാലെ ഏകദിന ഫോര്‍മാറ്റിലും സ്‌കോര്‍ മൂന്നക്കം കടന്ന് താരം

മിന്നും പ്രകടനവുമായി ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര...കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സെഞ്ചുറി നേടിയതിന് പിന്നാലെ ഏകദിന ഫോര്‍മാറ്റിലും സ്‌കോര്‍ മൂന്നക്കം കടന്ന് താരം.
ഇംഗ്ലീഷ് സമ്മര്‍ സീസണില്‍ മിന്നും ഫോം തുടര്‍രുകയാണ്. റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പില്‍ ഒരോവറില്‍ 22 റണ്‍സ് ആണ് ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് അടിച്ചെടുത്തത്.
331 റണ്‍സ് സസെക്സ് ചെയ്സ് ചെയ്യുന്നതിന് ഇടയില്‍ 22ാം ഓവറില്‍ 112-2 എന്ന നിലയില്‍ ടീം സ്‌കോര്‍ നില്‍ക്കുമ്പോഴാണ് പൂജാര ക്രീസിലേക്ക് വന്നത്. 79 പന്തില്‍ നിന്ന് 107 റണ്‍സ് താരം അടിച്ചെടുത്തു, ഏഴ് ഫോറും രണ്ട് സിക്സുമാണ് പൂജാരയുടെ ബാറ്റില്‍ നിന്ന് വന്നത്. ഇന്നിങ്സിന്റെ 45ാം ഓവറില്‍ 22 റണ്‍സും പൂജാര നേടി.
" f
https://www.facebook.com/Malayalivartha