ഐഎസ്എല്ലില്‍ ആദ്യ മത്സരത്തില്‍ തുടര്‍ച്ചയായ നാലാം ജയം തേടി ബെംഗളൂരു എഫ്‌സി ചെന്നൈയിന്‍ എഫ്സിയെ നേരിടും.. രണ്ടാമത്തെ മത്സരത്തില്‍ എടികെ മോഹന്‍ ബഗാന് ആറാം സ്ഥാനത്തുള്ള ഒഡിഷ എഫ്‌സിയാണ് എതിരാളികള്‍

ഐഎസ്എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങളുള്ള ദിവസമാണ്. ആദ്യ മത്സരത്തില്‍ തുടര്‍ച്ചയായ നാലാം ജയം തേടി ബെംഗളൂരു എഫ്‌സി ചെന്നൈയിന്‍ എഫ്സിയെ നേരിടും. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചരയ്ക്കാണ് മത്സരം.
15 കളിയില്‍ 19 പോയിന്റുള്ള ബെംഗളൂരു ഏഴാം സ്ഥാനത്താണ്. 14 കളിയില്‍ 17 പോയിന്റുള്ള ചെന്നൈയിന്‍ എട്ടാം സ്ഥാനത്തും. 12 നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ആറ് എണ്ണത്തില്‍ ബെംഗളൂരുവും മൂന്ന് മത്സരങ്ങളില്‍ ചെന്നൈയിനുമാണ് ജയിച്ചത്. മൂന്ന് മത്സരം സമനിലയിലായി.
ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ അഞ്ചാം സ്ഥാനത്തുള്ള എടികെ മോഹന്‍ ബഗാന് ആറാം സ്ഥാനത്തുള്ള ഒഡിഷ എഫ്‌സിയാണ് എതിരാളികള്‍. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഓരോ മത്സരവും ടീമുകള്‍ക്ക് നിര്‍ണായകമാണ്. എടികെയ്ക്ക് 24 ഉം ഒഡിഷയ്ക്ക് 22 ഉം പോയിന്റുകള്‍ വീതമാണുള്ളത്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് നാളെ ഇറങ്ങും.
"
https://www.facebook.com/Malayalivartha