താന്‍ നേരിട്ട ഏറ്റവും മികച്ച ബൗളര്‍ ഇന്ത്യക്കാരനാണെന്ന് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍

ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍ ഇന്ത്യൻ ടീമിനെ പുകഴ്ത്തുകയാണ്. കഴിഞ്ഞവര്‍ഷം ആസ്ട്രേലിയയില്‍ നടന്ന ട്വന്‍റി20 ലോകകപ്പില്‍ ത്രീ ലയണ്‍സിനെ രണ്ടാമത്തെ കിരീട നേട്ടത്തിലേക്ക് നയിച്ചതും ബട്ലറായിരുന്നു. കഴിഞ്ഞ ഐ.പി.എല്ലില്‍ അഞ്ചു സെഞ്ച്വറികളാണ് താരം അടിച്ചുകൂട്ടിയത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന വീരാട് കോഹ്ലിയുടെ (നാല് സെഞ്ച്വറി) റെക്കോഡ് ഇതോടെ പഴങ്കഥയായി.
ട്വന്‍റി20യില്‍ ഇതുവരെ നേരിട്ടത്തില്‍ ഏറ്റവും പ്രയാസം തോന്നിയ ബൗളര്‍ ആരെന്ന ചോദ്യത്തിന് ഒരു ഇന്ത്യന്‍ പേസറുടെ പേരാണ് 32കാരനായ ബട്ലര്‍ പറഞ്ഞത് -ജസ്പ്രീത് ബുംറ. മുംബൈ ഇന്ത്യന്‍സില്‍ ഇരുവരും ഒന്നിച്ചു കളിച്ചിരുന്നു. ട്വന്‍റി20 മത്സരത്തില്‍ നാലു തവണ ബുംറ ബട്ലറെ പുറത്താക്കിയിട്ടുണ്ട്. നിലവില്‍ പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി ബുംറ ഇന്ത്യന്‍ ടീമിനൊപ്പമില്ല.
പരിക്കില്‍നിന്ന് മുക്തനായി താരം പരിശീലനം ആരംഭിച്ചെങ്കിലും ഫിറ്റ്നസ് പൂര്‍ണമായി വീണ്ടെടുത്തിട്ടില്ല. ആസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. ഫിറ്റ്നസ് വീണ്ടെടുക്കാനായാല്‍ ബുംറക്ക് ബാക്കിയുള്ള രണ്ടു ടെസ്റ്റുകളില്‍ കളിക്കാനാകും. ഈ വര്‍ഷം ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിനു മുന്നോടിയായി താരം പഴയ ഫോമിലേക്കെത്തുമമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്‍റും ആരാധകരും.
https://www.facebook.com/Malayalivartha