സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍കാരസുമായി ദ്യോകോ ഏറ്റുമുട്ടുമ്പോള്‍.....

23ാം ഗ്രാന്‍ഡ് സ്ലാം കിരീടം തേടുന്ന വിഖ്യാത സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിചിന് സെമിയില്‍ വെള്ളിയാഴ്ച ലോക ഒന്നാം നമ്പറുകാരന്റെ വെല്ലുവിളി.
സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍കാരസുമായി ദ്യോകോ ഏറ്റുമുട്ടുമ്പോള്‍ റോളണ്ട് ഗാരോസിലെ പോരാട്ടത്തിന് ഫൈനലിനേക്കാള്‍ വീറും വാശിയും ശ്രദ്ധയുമുണ്ടാവും.
നിലവില്‍ ലോക മൂന്നാം നമ്പര്‍ താരമായ ദ്യോകോവിചിനിത് 45ാം ഗ്രാന്‍ഡ് സ്ലാം സെമി ഫൈനലാണ്. റഷ്യയുടെ ഡാരന്‍ കചനോവിനെയാണ് ക്വാര്‍ട്ടറില്‍ തോല്‍പിച്ചത്. ഗ്രീക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസായിരുന്നു ക്വാര്‍ട്ടറില്‍ അല്‍കാരസിന്റെ എതിരാളി.
മികച്ച ജയത്തോടെ അല്‍കാരസ് സെമിയിലെത്തി. ദ്യോകോവിചും അല്‍കാരസും ഒരു തവണ മാത്രമാണ് മുഖാമുഖം വന്നത്. കഴിഞ്ഞ വര്‍ഷം മഡ്രിഡ് മാസ്റ്റേഴ്‌സ് സെമിയിലായിരുന്നു പോര്. അന്ന് ആദ്യ സെറ്റ് ദ്യോകോവിചും രണ്ടാമത്തേത് സ്പാനിഷ് താരവും ജയിച്ചു. ടൈ ബ്രേക്കര്‍ സെറ്റ് നേടി ഫൈനലിലെത്തിയ അല്‍കാരസ് കിരീടവും കൊണ്ടാണ് കോര്‍ട്ട് വിട്ടത്.
നോര്‍വേയുടെ കാസ്പര്‍ റൂഡും ജര്‍മനിയുടെ അലക്‌സണ്ടര്‍ സ്വരേവും തമ്മില്‍ ഇന്ന് രണ്ടാം സെമിയില്‍ ഏറ്റുമുട്ടും.
"
https://www.facebook.com/Malayalivartha