ഏഷ്യന്‍ ജൂനിയര്‍ വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് ആദ്യമായി കിരീടം...

ഏഷ്യന്‍ ജൂനിയര്‍ വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് ആദ്യമായി കിരീടം. നാലുതവണ ചാമ്പ്യന്മാരായ ദക്ഷിണകൊറിയയെ ഫൈനലില്‍ 2-1ന് കീഴടക്കി.
അന്നുവും നീലവും ഇന്ത്യക്കായി ഗോളടിച്ചു. പാര്‍ക് സിയോണ്‍ കൊറിയയുടെ ആശ്വാസഗോള്‍ കണ്ടെത്തുകയും ചെയ്തു. ഇരുടീമുകളും ഗ്രൂപ്പുഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 2-2 സമനിലയായിരുന്നു.
ഒറ്റക്കളിയും തോല്‍ക്കാതെയാണ് ഇന്ത്യന്‍ വിജയം. കളിക്കാര്‍ക്ക് രണ്ട് ലക്ഷം രൂപവീതം ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. ജൂനിയര്‍ ലോകകപ്പിന് ഇന്ത്യ യോഗ്യത നേടി. പുരുഷ ജൂനിയര്‍ ടീമും ഏഷ്യാകപ്പ് നേടിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha