ഇന്ത്യന്‍ പുരുഷ ഫുട്ബാള്‍ ടീമിന് തുടര്‍ച്ചയായ രണ്ടാം തവണയും ഏഷ്യന്‍ ഗെയിംസ് നഷ്ടമായേക്കും...

ഇന്ത്യന്‍ പുരുഷ ഫുട്ബാള്‍ ടീമിന് തുടര്‍ച്ചയായ രണ്ടാം തവണയും ഏഷ്യന്‍ ഗെയിംസ് നഷ്ടമായേക്കും. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ യോഗ്യത മാനദണ്ഡമാണ് തിരിച്ചടിയായത്.
ചൈനയിലെ ഹാങ്ഷൗവിലാണ് ഇത്തവണ ഗെയിംസ് നടക്കുന്നത്. മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന ടീം ഇനങ്ങള്‍ക്കുള്ള യോഗ്യത മാനദണ്ഡം ഫുട്ബാള്‍ ടീമിനില്ല.
ഏഷ്യയിലെ മികച്ച എട്ടു ടീമുകളിലൊന്നാണെങ്കില്‍ മാത്രമേ വിവിധയിനങ്ങളിലുള്ള ടീമുകളെ ഏഷ്യന്‍ ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്ന് കായികമന്ത്രാലയം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്തില്‍ പറയുന്നു. നിലവില്‍ ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്റെ റാങ്കിങ്ങില്‍ ഇന്ത്യ 18ാം സ്ഥാനത്താണ്.
"
https://www.facebook.com/Malayalivartha