സംസ്ഥാന വനിതാ ക്രിക്കറ്റിന് അഭിമാനമായി പതിനാലുകാരി...

സംസ്ഥാന വനിതാ ക്രിക്കറ്റിന് അഭിമാനമായി പതിനാലുകാരി. കേരള ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു വനിതാ ക്രിക്കറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇന്നലെ ശ്രേയ പി.സിജുവിന്റെ ബാറ്റില്‍ നിന്നു പിറന്നു. 26 ഫോറും ഒരു സിക്‌സറും സഹിതം പുറത്താകാതെ 171 റണ്‍സ്.
വനിത അണ്ടര്‍ 15 ഏകദിന ട്രോഫി ചാംപ്യന്‍ഷിപ്പില്‍ കേരളവും ത്രിപുരയും തമ്മില്‍ ഛത്തീസ്ഗഡില്‍ നടന്ന മത്സരത്തിലാണു റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. മത്സരം 262 റണ്‍സിനു കേരളം ജയിച്ചു. ഇതേ പരമ്പരയില്‍ നടന്ന കഴിഞ്ഞ 3 മത്സരങ്ങളിലും നോട്ടൗട്ടാണ് ശ്രേയ. കഴിഞ്ഞ വര്‍ഷമാണു അണ്ടര്‍ 15 സംസ്ഥാന ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
ഈ വര്‍ഷം അണ്ടര്‍ 19 സംസ്ഥാന ടീമിലും ഇടം നേടി. ഒന്‍പതാം വയസ്സില്‍ തൃശൂര്‍ മുണ്ടൂര്‍ ആത്രേയ ക്രിക്കറ്റ് അക്കാദമിയിലാണു പരിശീലനം ആരംഭിച്ചത്. പ്രശസ്ത കോച്ച് പി. ബാലചന്ദ്രന്‍ അടക്കമുള്ളവരുടെ ശിക്ഷണത്തില്‍ മികവിലേക്കുയര്‍ന്നു. കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രേയ.
"
https://www.facebook.com/Malayalivartha