വനിത പ്രീമിയര്‍ ലീഗ് (വനിത ഐപിഎല്‍) താരലേലത്തില്‍ മലയാളിയായ എസ് സജ്‌നയെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്
വനിത പ്രീമിയര്‍ ലീഗ് (വനിത ഐപിഎല്‍) താരലേലത്തില്‍ മലയാളിയായ എസ് സജ്‌നയെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. 15 ലക്ഷം രൂപയ്ക്കാണ് സജ്‌ന മുംബൈയുടെ കൂടാരത്തിലെത്തിയത്.
ഡല്‍ഹി ക്യാപിറ്റല്‍സാണ് സജ്‌നയ്ക്കായി രംഗത്തുണ്ടായിരുന്ന മറ്റൊരു ടീം. 22 വയസ് മാത്രമുള്ള ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ അനബെല്ല സതര്‍ലന്‍ഡിനെ രണ്ട് കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയതാണ് താരലേലത്തിന്റെ തുടക്കത്തില്‍ ഏറ്റവും ശ്രദ്ധേമായിട്ടുള്ളത്.
40 ലക്ഷം രൂപയായിരുന്നു അനബെല്ലയുടെ അടിസ്ഥാന വില. താരലേലത്തില്‍ അനബെല്ലയ്ക്കായി ശക്തമായ വിളി നടക്കുമെന്ന് ഉറപ്പായിട്ടുണ്ടായിരുന്നു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കേശവീ ഗൗതത്തിനും ലേലത്തില്‍ രണ്ട് കോടി രൂപ ലഭ്യമായി. 10 ലക്ഷം മാത്രം അടിസ്ഥാന മൂല്യമുണ്ടായിരുന്ന താരത്തെ ഗുജറാത്ത് ജയന്റ്‌സ് പാളയത്തിലെത്തിച്ചു.
10 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ ബാറ്റര്‍ വൃന്ദ ദിനേശിനെ യുപി വാരിയേഴ്‌സ് ഒന്നര കോടിക്ക് സ്വന്തമാക്കിയതും ശ്രദ്ധേയമായിരുന്നു. വനിത പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണ് മുന്നോടിയായുള്ള താരലേലം മുംബൈയിലാണ് നടക്കുന്നത്.
"
https://www.facebook.com/Malayalivartha