ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആറാം ജയം ലക്ഷ്യമിട്ട കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആറാം ജയം ലക്ഷ്യമിട്ട കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും. പഞ്ചാബ് എഫ്‌സിയാണ് രാത്രി എട്ടിന് നടക്കുന്ന കളിയില്‍ എതിരാളികള്‍. കോച്ചും ക്യാപ്റ്റനും കൂടെയുണ്ടാവില്ല. എന്നാലും മൂന്ന് പോയിന്റില്ലാതെ കളം വിട്ടാല്‍ കുറച്ചിലാവും കേരള ബ്ലാസ്‌റ്റേഴ്‌സിന്.
എവേ ഗ്രൗണ്ടിലെ മൂന്നാമത്തെ ജയമാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിട്ടത്. റഫറിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് ഇവാന്‍ വുകോമനോവിച്ചിന് സസ്‌പെന്‍ഷന്‍. സഹപരിശീലകന്‍ ഫ്രാങ്ക് ഡോവനായിരിക്കും ടച്ച് ലൈനില്‍ നിര്‍ദ്ദേശങ്ങളുമായി കൂടെയുണ്ടാവുക. പക്ഷെ വലിയ തിരിച്ചടി അതല്ല. കളിമെനയുന്ന ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ പരിക്ക്മൂലം കളിക്കില്ല. മൂന്ന് ഗോളും നാലും അസിസ്റ്റുമായി മുന്നില്‍ നിന്ന് നയിക്കുന്ന ലൂണയുടെ വിടവ് നികത്തുക എളുപ്പമാകില്ല. ദിമിത്രിയോസ് ഡയമന്റക്കോസും, ക്വാമി പെപ്രയും കണ്ടറിഞ്ഞ് കളിച്ച് ക്യാപ്റ്റന്റെ കുറവ് നികത്തുമെന്ന് കരുതാം. പ്രതിരോധനിരയിലും പൊളിച്ചെഴുത്തുണ്ടാകും.
ലെസ്‌കോവിച്ച് കളിക്കുമെന്ന് ഡോവന്‍ സൂചന നല്‍കിയിട്ടുണ്ടായിരുന്നു. 9 കളിയില്‍ 17 പോയിന്റുമായി നിലവില്‍ രണ്ടാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. 13 ഗോളടിച്ചപ്പോള്‍ വഴങ്ങിയത് പത്തെണ്ണം.
https://www.facebook.com/Malayalivartha