സംസ്ഥാന സ്‌കൂള്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ ആറ്റിങ്ങലെ ടീമിന് മികച്ച നേട്ടം

സംസ്ഥാന സ്‌കൂള്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ ആറ്റിങ്ങലെ ടീമിന് മികച്ച നേട്ടം.സ്‌കൂള്‍ കായിക മേളയുടെ ഭാഗമായി തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. 24 ഇനങ്ങളില്‍ 11ലും മെഡല്‍ നേടി ആറ്റിങ്ങല്‍ കരാട്ടേ ടീം മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ഇവര്‍ നേടിയ ഏഴ് സ്വര്‍ണവും നാല് വെങ്കലവും തിരുവനന്തപുരത്തെ ഓവറോള്‍ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായകമായി.
സ്വര്‍ണം നേടിയ ഫിദ, ചിത്ര, സിദ്ധാര്‍ഥ്, നിധിന്‍, ദേവസൂര്യ എന്നിവരും വെങ്കലം നേടിയ ആദിത്യനും ആറ്റിങ്ങല്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. സ്വര്‍ണം നേടിയ ഫെമിദ, വെങ്കലം നേടിയ കാശിനാഥ് എന്നിവര്‍ അവനവന്‍ചേരി ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ്.
മറ്റൊരു സ്വര്‍ണം നേടിയ അസിന്‍ നഗരൂര്‍ നെടുംപറമ്പ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. വെങ്കലം നേടിയവരില്‍ സൂരജ് ഷാജി പങ്ങോട് ഗവ.ഹൈ സ്‌കൂളിലും വിശാഖ് മിത്ര ഞെക്കാട് ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പഠിക്കുന്നു.
ഒന്നാം സ്ഥാനം നേടിയ ഏഴ് പേരും ജനുവരി ആറ് മുതല്‍ പഞ്ചാബില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ ഗെയിംസ് കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കും.
" f
https://www.facebook.com/Malayalivartha