ലാലീഗയില്‍ ബാഴ്ണലോണക്കും വിയ്യാ റയലിനും അത്‌ലറ്റിക് ക്ലബിനും ജയം

ലാലീഗയില്‍ ബാഴ്ണലോണക്കും വിയ്യാ റയലിനും അത്‌ലറ്റിക് ക്ലബിനും ജയം. അത്‌ലറ്റികോ മാഡ്രിഡിന് സമനില. താരതമ്യേന ദുര്‍ബലരും പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുമായി അല്‍മേരിയ ബാഴ്‌സലോണയെ വിറപ്പിച്ചാണ് കീഴടങ്ങിയത്.
രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ്(32) കാറ്റാലന്‍ പട ജയിച്ച് കയറിയത്. ബാഴ്‌സക്കായി സെര്‍ജിയോ റൊബര്‍ട്ടോ ഇരട്ടഗോള്‍ നേടി. 33ാം മിനിറ്റില്‍ റഫീഞ്ഞയുടെ ഗോളിലൂടെ ബാഴ്‌സയാണ് ആദ്യ ലീഡെടുത്തതെങ്കിലും 41ാം മിനിറ്റില്‍ ലിയോ ബാപ്റ്റിസ്റ്റ അല്‍മേരിയക്കായി സമനില ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ 60ാം മിനിറ്റില്‍ സെര്‍ജിയോ റോബര്‍ട്ടോ ഗോള്‍ കണ്ടെത്തിയതോടെ ബാഴ്‌സ വീണ്ടും ലീഡെടുത്തു (21). 71ാം മിനിറ്റില്‍ ഈഗര്‍ ഗോണ്‍സാലസിലൂടെ വീണ്ടും അല്‍മേരിയ സ്‌കോര്‍ തുല്യമാക്കി (22). ഒടുവില്‍ 83ാം മിനിറ്റില്‍ സെര്‍ജിയോ റോബര്‍ട്ടോ തന്നെയാണ് ബാഴ്‌സക്കായി വിജയഗോള്‍ നേടുന്നത്.
ലാലീഗയിലെ മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ ഗെറ്റാഫെ സമനിലയില്‍ തളിച്ചു(33). മത്സരത്തിന്റെ 38ാം മിനിറ്റില്‍ പ്രതിരോധതാരം സ്‌റ്റെഫാന്‍ സവിക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയതാണ് അത്‌ലറ്റികോക്ക് പാരയായത്. അത്‌ലറ്റിക്കോക്ക് വേണ്ടി അന്റോണിയോ ഗ്രീസ്മാന്‍ രണ്ടും അല്‍വാരോ മോരാട്ട ഒരു ഗോളും നേടി. ബോര്‍ജ മയോറലാണ് ഗെറ്റാഫക്കായി ഇരട്ടഗോള്‍ നേടിയത്. ഓസ്‌കാര്‍ റോഡ്രിഗസ് ഒരു ഗോളും നേടി.
മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്ക് ക്ലബ് ഒരു ഗോളിന് ലാസ് പാല്‍മാസിനെ തോല്‍പ്പിച്ചു. ഇഞ്ചുറി ടൈമില്‍ യൂണെ ഗോമസാണ് വിജയഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ വിയ്യാ റയല്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് (32) സെല്‍റ്റ വിഗോയെ കീഴടക്കി.ലാലീഗ പോയിന്റ് പട്ടികയില്‍ ജിറോണ എഫ്.സി 17 മത്സരങ്ങളില്‍ നിന്ന് 44 പോയിന്റുമായി ഒന്നാമത് തുടരുന്നു. 42 പോയിന്റുമായി റയല്‍ രണ്ടാമതും 18 മത്സരങ്ങളില്‍ നിന്ന് 38 പോയിന്റുമായി ബാഴ്‌സലോണ മൂന്നാമതും തുടരുന്നു.
"
https://www.facebook.com/Malayalivartha