ഇന്നുമുതല്‍ നാല് നാള്‍ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇന്ത്യ, ആസ്‌ട്രേലിയ വനിത ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു

ഇന്ത്യ, ആസ്‌ട്രേലിയ വനിത ടീമുകള്‍ തമ്മില്‍ ടെസ്റ്റ് ക്രിക്കറ്റ് ബന്ധം തുടങ്ങിയിട്ട് അര നൂറ്റാണ്ടിനോടടുക്കുന്നു. ഇതിനിടയില്‍ പത്ത് മത്സരങ്ങളാണ് കളിച്ചത്.
നാലെണ്ണത്തില്‍ ആസ്‌ട്രേലിയ ജയിച്ചപ്പോള്‍ ബാക്കി ആറും സമനിലയില്‍ കലാശിച്ചു. ഇന്ത്യ നാട്ടിലോ മറുനാട്ടിലോ ഓസീസ് വനിത ടീമിനെ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ലെന്നര്‍ഥം.
ഇന്നുമുതല്‍ നാല് നാള്‍ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇരു ടീമും ഏറ്റുമുട്ടുകയാണ്. കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിനെ ലോക റെക്കോഡ് മാര്‍ജിനില്‍ തോല്‍പിച്ച ആതിഥേയര്‍ക്ക് ആസ്‌ട്രേലിയക്കെതിരായ ചെറിയ ജയം പോലും ചരിത്രമായേക്കും.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര നഷ്ടമായ ക്ഷീണത്തില്‍ ഇറങ്ങിയ ഇന്ത്യ ഏക ടെസ്റ്റ് പിടിച്ചടക്കിയത് 347 റണ്‍സിന്. ഒന്നാം ഇന്നിങ്‌സില്‍ 400നുമുകളില്‍ സ്‌കോര്‍ ചെയ്ത് മികവ് കാട്ടി ബാറ്റര്‍മാര്‍.
https://www.facebook.com/Malayalivartha