ദേശീയ ഗുസ്തി തെരഞ്ഞെടുപ്പില്‍ പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍... സാക്ഷി മാലിക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പത്മശ്രീ തിരിച്ചു നല്‍കുമെന്ന് ഒളിംപിക് മെഡല്‍ ജേതാവ് ബജരംഗ് പൂനിയ പ്രഖ്യാപിച്ചു

ദേശീയ ഗുസ്തി തെരഞ്ഞെടുപ്പില്‍ പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍. സാക്ഷി മാലിക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പത്മശ്രീ തിരിച്ചു നല്‍കുമെന്ന് ഒളിംപിക് മെഡല്‍ ജേതാവ് ബജരംഗ് പൂനിയ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ബജരംഗ് പത്മശ്രീ തിരിച്ച് നല്‍കുമെന്ന് അറിയിച്ചത്. തങ്ങള്‍ നേരിടുന്നത് കടുത്ത അനീതിയാണെന്ന് പരാതിപ്പെട്ട താരങ്ങളെ ബ്രിജ് ഭൂഷന്‍ രാഷ്ട്രീയ പിന്‍ബലത്തോടെ പിന്തിരിപ്പിക്കുന്നുവെന്നും ബജരംഗ് പൂനിയ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആരോപിച്ചു.
അതേസമയം ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. ലൈംഗികാതിക്രമ കേസില്‍ പുറത്തായ ബ്രിജ് ഭൂഷന്റെ വിശ്വസ്തനെ ഫെഡറേഷന്‍ അധ്യക്ഷനാക്കിയത് അനീതിയെന്നാണ് വിമര്‍ശനം. വനിതാ ഗുസ്തി താരങ്ങളുടെ കണ്ണീരില്‍ സര്‍ക്കാര്‍ മൗനം വെടിയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല ആവശ്യപ്പെടുകയുണ്ടായി.
"
https://www.facebook.com/Malayalivartha