ജൂലിയന്‍ അല്‍വാരസ് ഇരട്ട ഗോള്‍ നേടി... ക്ലബ് ലോകകപ്പ് കിരീടം പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്

ക്ലബ് ലോകകപ്പ് കിരീടം പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്.സൗദി അറേബ്യയിലെ കിംഗ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ വെച്ചു നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ് ഫഌമിനന്‍സിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റിയുടെ കിരീട നേട്ടം.
ജേതാക്കള്‍ക്കായി ജൂലിയന്‍ അല്‍വാരസ് ഇരട്ട ഗോള്‍ നേടി. ഫില്‍ ഫോഡന്‍ ഒരു ഗോള്‍ നേടിയപ്പോള്‍. ഫഌമിനന്‍സ് താരം നിനോയുടെ സെല്‍ഫ് ഗോളും സിറ്റിയുടെ അക്കൗണ്ടിലെത്തി. ക്ലബ് ലോകകപ്പ് ചരിത്രത്തില്‍ സിറ്റിയുടെ ആദ്യ കിരീട നേട്ടമാണിത്.
ക്ലബ് ലോകകപ്പ് നേടുന്ന മൂന്നാമത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമാണ് സിറ്റി. 2019ല്‍ കിരീടം നേടിയ ലിവര്‍പൂളും 2021ല്‍ കിരീടം നേടിയ ചെല്‍സിയുമാണ് മറ്റു രണ്ടു ടീമുകള്‍.പന്തടക്കത്തിലും പാസിംഗിലുമെല്ലാം സിറ്റിയ്ക്ക് ഒപ്പം നിന്ന ഫഌമിനന്‍സിന് ഗോളിലേക്ക് ഷോട്ടുകള്‍ തൊടുക്കാന്‍ കഴിയാതെ പോയതാണ് തിരിച്ചടിയായത്. സിറ്റി ഗോള്‍ ലക്ഷ്യമാക്കി എട്ടു ഷോട്ടുകള്‍ തൊടുത്തപ്പോള്‍ അവരുടെ മറുപടി രണ്ടിലൊതുങ്ങി. കളിയുടെ ഒന്നാം മിനിറ്റില്‍ തന്നെ അര്‍ജന്റീനിയന്‍ സ്‌െ്രെടക്കര്‍ ജൂലിയന്‍ അല്‍വാരസ് സിറ്റിയെ മുന്നിലെത്തി. തുടര്‍ന്ന് 27ാം മിനിറ്റില്‍ ഫഌമിനന്‍സ് താരം നിനോ വഴങ്ങിയ സെല്‍ഫ് ഗോള്‍ ഇംഗ്ലീഷ് ചാമ്പ്യന്മാരുടെ ലീഡ് ഇരട്ടിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്ന സിറ്റി ഫില്‍ ഫോഡനിലൂടെ മൂന്നാം ഗോള്‍ നേടി ഏറെക്കുറെ വിജയം ഉറപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha