61മത് ദേശീയ കേഡറ്റ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്‌റ്റേഴ്‌സ് റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേട്ടത്തിന്റെ സന്തോഷത്തില്‍ മലയാളി താരം

ചണ്ഡീഗഢിലും ചെന്നൈയിലുമായി നടക്കുന്ന 61മത് ദേശീയ കേഡറ്റ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്‌റ്റേഴ്‌സ് റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേട്ടത്തിന്റെ സന്തോഷത്തില്‍ മലയാളി താരം അബ്‌ന.
17 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളുടെ സ്പീഡ് ഇന്‍ലൈന്‍ വിഭാഗത്തിലാണ് അബ്‌നയുടെ മെഡല്‍ നേട്ടം. പത്ത് കിലോ മീറ്റര്‍ പോയിന്റ് ടു പോയിന്റ് പ്ലസ് എലിമിനേഷനിലും പത്തു കിലോമീറ്റര്‍ പോയിന്റ് ടു പോയിന്റ്(റോഡ്) മത്സരത്തിലും അബ്‌ന സില്‍വര്‍ മെഡല്‍ കരസ്ഥമാക്കി. ഇതോടെ അബ്‌നയ്ക്ക് ഏഷ്യന്‍ ട്രയല്‍സില്‍ പങ്കെടുക്കാനുള്ള സെലക്ഷന്‍ ലഭ്യമായിട്ടുണ്ട്. പൂത്തോട്ട ശ്രീനാരായണ ലോ കോളേജില്‍ ബികോം എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ് അബ്‌ന.സിയാദ് കെ എസ് ആണ് അബ്‌നയുടെ പരിശീലകന്‍.
" f
https://www.facebook.com/Malayalivartha