ആസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് പരമ്പര നഷ്ടം

ആസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിജയത്തിനരികിലെത്തിയ ഇന്ത്യന്‍ വനിതാ ടീം പരാജയപ്പെട്ടു. മൂന്ന് റണ്‍സിനായിരുന്നു തോല്‍വി. ഇതോടെ മൂന്ന് മത്സര പരമ്പരയും (02) നഷ്ടമായി.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് കുറിച്ച 259 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ക്ക് 50 ഓവറില്‍ എട്ട് വിക്കറ്റിന് 255 റണ്‍സാണെടുക്കാനേ കഴിഞ്ഞുള്ളൂ. 96 റണ്‍സ് നേടി റിച്ച ഘോഷ് ടോപ് സ്‌കോററായി. ദീപ്തി ശര്‍മ അഞ്ചു വിക്കറ്റുമായി കരുത്തുകാട്ടിയ ദിനത്തില്‍ ഓസീസ് 50 ഓവറില്‍ എട്ടു വിക്കറ്റിന് 258 റണ്‍സ് എന്ന താരതമ്യേന മികച്ച ടോട്ടല്‍ നേടി.
ഓപണര്‍ ഫീബ് ലിച്ച്ഫീല്‍ഡ് (63), എല്ലിസ് പെറി (50) എന്നിവര്‍ അര്‍ധശതകങ്ങളുമായി മുന്നില്‍നിന്ന് നയിച്ചപ്പോള്‍ തഹ്!ലിയ മക്ഗ്രാത്ത് (24), അന്നാബെല്‍ സതര്‍ലാന്‍ഡ് (23), അലാന കിങ് (28) തുടങ്ങിയവരും പിടിച്ചുനിന്നു. എല്ലിസ് പെറിയടക്കം പ്രമുഖരെ മടക്കി ഓസീസ് പടയോട്ടത്തെ പിടിച്ചുകെട്ടിയത് ദീപ്തി ശര്‍മയാണ് .
https://www.facebook.com/Malayalivartha

























