ഏകദിന പരമ്പരയില്‍ ആസ്‌ട്രേലിയയോട് ഏകപക്ഷീയമായി കീഴടങ്ങിയ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന് ഇന്ന് അഭിമാനപോരാട്ടം....

ഏകദിന പരമ്പരയില്‍ ആസ്‌ട്രേലിയയോട് ഏകപക്ഷീയമായി കീഴടങ്ങിയ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന് ഇന്ന് അഭിമാനപോരാട്ടം. 11ന് സമനിലയില്‍ നില്‍ക്കുന്ന ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഡി.വൈ പാട്ടില്‍ സ്‌റ്റേഡിയത്തില്‍ നടക്കും.
ആദ്യ കളിയില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയ ആതിഥേയര്‍ രണ്ടാമത്തെതില്‍ ആറ് വിക്കറ്റിന് പരാജപ്പെട്ടിരുന്നു. മൂന്നാം മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്രമാണ്. ഇന്ത്യ ഇതുവരെ നാട്ടില്‍ ഓസീസിനെതിരെ ട്വന്റി20 പരമ്പര നേടിയിട്ടില്ല. ആസ്‌ട്രേലിയക്കെതിരായ ഏക പരമ്പര ജയം 201516ല്‍ കംഗാരുക്കളുടെ മണ്ണിലായിരുന്നു.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഫോമില്ലായ്മയാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ ഒരു ഫോര്‍മാറ്റിലും അര്‍ധശതകംപോലും സ്‌കോര്‍ ചെയ്യാന്‍ നായികക്കായിട്ടില്ല. മലയാളി ഓള്‍ റൗണ്ടര്‍ മിന്നു മണി സംഘത്തിന്.
https://www.facebook.com/Malayalivartha

























