ജര്‍മന്‍ ഫുട്ബോള്‍ ടീമിന്റെ പ്രതിരോധക്കാരനായിരുന്ന ആന്ദ്രേ ബ്രഹ്മെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു....

ജര്‍മന്‍ ഫുട്ബോള്‍ ടീമിന്റെ പ്രതിരോധക്കാരനായിരുന്ന ആന്ദ്രേ ബ്രഹ്മെ (63) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 1990 ലോകകപ്പ് ഫൈനലില്‍ പശ്ചിമജര്‍മനിയെ ജേതാക്കളാക്കിയത് ബ്രഹ്മെയുടെ ഗോളാണ്.
കളി അവസാനിക്കാന്‍ അഞ്ചു മിനിറ്റുള്ളപ്പോള്‍ അര്‍ജന്റീനയ്ക്കെതിരെ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹീറോയായി. 86 തവണ ജര്‍മന്‍ കുപ്പായമണിഞ്ഞു. എട്ടു ഗോളടിച്ചു. ജര്‍മന്‍ ക്ലബ്ബായ കൈസര്‍ സ്ലൗട്ടേണ്‍, ബയേണ്‍ മ്യൂണിക്, ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാന്‍ എന്നിവയ്ക്കായി ബൂട്ടുകെട്ടി.
ലെഫ്റ്റ് ബാക്കായി തിളങ്ങിയ താരം 1987ല്‍ ബയേണിന്റെ ജര്‍മന്‍ ലീഗ് നേട്ടത്തില്‍ പങ്കാളിയായി. 1984 മുതല്‍ 1994 വരെ ദേശീയ ടീമില്‍ അംഗമായിരുന്നു. പ്രതിരോധക്കാരന്‍ എന്നതിലുപരി ഫ്രീകിക്കിലും പെനല്‍റ്റി ലക്ഷ്യത്തിലെത്തിക്കുന്നതിലും മിടുക്കനായിരുന്നു.
കളി നിര്‍ത്തിയശേഷം 2000 മുതല്‍ 2006 വരെ വിവിധ ക്ലബ്ബുകളുടെ പരിശീലകനായി. മൂന്നു ലോകകപ്പുകളില്‍ (1986, 1990, 1994) ദേശീയകുപ്പായമണിഞ്ഞു.
"
https://www.facebook.com/Malayalivartha