സംസ്ഥാന യൂത്ത് അത്‌ലറ്റിക് മീറ്റില്‍ പാലക്കാട് ജേതാക്കള്‍... 106 പോയിന്റുമായി മലപ്പുറം രണ്ടാംസ്ഥാനത്ത്

സംസ്ഥാന യൂത്ത് അത്‌ലറ്റിക് മീറ്റില്‍ പാലക്കാട് ജേതാക്കള്‍. രണ്ടുദിവസമായി കലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ നടന്ന മീറ്റില്‍ 136 പോയിന്റ് നേടിയാണ് പാലക്കാടിന്റെ നേട്ടം.
106 പോയിന്റുമായി മലപ്പുറം രണ്ടാംസ്ഥാനക്കാരായി. എറണാകുളം (56), തിരുവനന്തപുരം (47.5) ജില്ലകള്‍ മൂന്നും നാലും സ്ഥാനങ്ങള്‍ സ്വന്തമാക്കി. പാലക്കാടിന്റെ കെ കിരണ്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മീറ്റ് റെക്കോഡ് സ്ഥാപിച്ചു (13.79 സെ). 2014ല്‍ തൃശൂരിന്റെ മെയ്മോന്‍ പൗലോസ് സ്ഥാപിച്ച റെക്കോഡാണ് (14.41 സെ) മറികടന്നത്.
പാലക്കാട് ഒളിമ്പിക് അത്ലറ്റിക് ക്ലബ്ബിലാണ് കിരണ്‍. മീറ്റിലെ മികച്ച പുരുഷ അത്ലീറ്റായും തെരഞ്ഞെടുത്തു. 200 മീറ്ററില്‍ സ്വര്‍ണം നേടിയ എറണാകുളത്തിന്റെ ഋതിക അശോക് മേനോന്‍ മികച്ച വനിതാ അത്ലീറ്റായി.
100 മീറ്ററിലും ഋതിക സ്വര്‍ണം നേടിയിരുന്നു. കാസര്‍കോട് കെ സി ത്രോസ് അക്കാദമിയിലെ കെ സി സര്‍വാന്‍, ഡോണ മരിയ ഡോണി എന്നിവരും ഇരട്ടസ്വര്‍ണം നേടി. ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ എന്നിവയിലാണ് രണ്ടുപേര്‍ക്കും സ്വര്‍ണം ലഭിച്ചത്.
https://www.facebook.com/Malayalivartha