ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു...

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 8 മുതല്‍ 17 വരെ ചൈനിയിലെ ഹുലുന്‍ബുയറിലാണ് ടൂര്‍ണമെന്റ്.
പാരിസ് ഒളിമ്പിക്‌സോടെ വിരമിച്ച ഇതിഹാസ ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷിന് പകരം ആരാകും ഗോള്‍ വല കാക്കാനെത്തുന്നതെന്ന് കണ്ടറിയേണ്ടതുണ്ട്.
കൃഷന്‍ ബഹദൂര്‍ പഥക്കും സൂരജ് കര്‍ക്കേരയുമാണ് ഗോള്‍ കീപ്പര്‍മാര്‍. കൃഷന്‍ ബഹദൂര്‍ ആകും ഒന്നാം നമ്പര്‍ ഗോളിയെന്നാണ് സൂചന. ഹര്‍മന്‍ പ്രീത് സിംഗ് ആണ് ടീമിനെ നയിക്കുന്നത്. വിവേക് സാഗര്‍ പ്രസാദാണ് ഉപനായകന്‍. മന്‍ദീപ് സിംഗ്, ലളിത് ഉപാദ്ധ്യായ,ഷംഷേര്‍ സിംഗ്,ഗുര്‍ജന്ദ് സിംഗ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.
"
https://www.facebook.com/Malayalivartha