ഓസ്ട്രേലിയയുടെ ബോളന്‍ഡിന്റെയും സ്റ്റാര്‍ക്കിന്റെയും തീപ്പാറുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇന്ത്യ 185 റണ്‍സിന് പുറത്ത്...

ഓസ്ട്രേലിയയുടെ ബോളന്‍ഡിന്റെയും സ്റ്റാര്‍ക്കിന്റെയും തീപ്പാറുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇന്ത്യ 185 റണ്‍സിന് പുറത്ത്...
എന്നാല്‍ ഒരു വശത്ത് ഋഷഭ് പന്ത് നില്‍ക്കുന്നത് നേരിയ പ്രതീക്ഷ നല്‍കി. 98 പന്തില്‍ 40 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ ഋഷഭ് പന്ത് ഔട്ടായത് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.
അഞ്ചാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 98 പന്തില്‍ 40 റണ്‍സെടുത്തു പുറത്തായ ഋഷഭ് പന്തിന്റെ ഇന്നിങ്സാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടക്കാന്‍ സഹായിച്ചത്. സ്‌കോട്ട് ബോളന്‍ഡ് എറിഞ്ഞ 57-ാം ഓവറിലെ നാലാം പന്തില്‍ പാറ്റ് കമിന്‍സ് ക്യാച്ചെടുത്തു ഋഷഭിനെ പുറത്താക്കി.
തൊട്ടടുത്ത പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി ഗോള്‍ഡന്‍ ഡക്കായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ജഡേജ സ്റ്റാര്‍ക്കിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി.യശസ്വി ജയ്സ്വാള്‍ (26 പന്തില്‍ 10), കെ.എല്‍. രാഹുല്‍ (14 പന്തില്‍ 4), ശുഭ്മന്‍ ഗില്‍ (64 പന്തില്‍ 20), വിരാട് കോലി (69 പന്തില്‍ 17) എന്നിവരാണ് ആദ്യ ഇന്നിങ്സില്‍ പുറത്തായ മുന്‍നിര താരങ്ങള്‍.
https://www.facebook.com/Malayalivartha