ദേശീയ സീനിയര്‍ വോളിബോള്‍ കിരീടം കേരളത്തിന്....

ദേശീയ സീനിയര്‍ വോളിബോള്‍ കിരീടം കേരളത്തിന്. ഫൈനലില്‍ സര്‍വീസസിനെ തകര്‍ത്താണ് എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം ചാമ്പ്യന്‍മാരായത്.
2017ല്‍ കോഴിക്കോടു നടന്ന പോരാട്ടത്തിലാണ് അവസാനമായി കിരീടം സ്വന്തമാക്കി. കേരളത്തിന്റെ ഏഴാം വോളി കിരീടം കൂടിയാണിത്. വനിതാ വിഭാഗത്തില്‍ കേരളം റണ്ണറപ്പായി.
റെയില്‍വേസിനോടാണ് പരാജയപ്പെട്ടത്. കടുത്ത പോരാട്ടം അതിജീവിച്ചാണ് പുരുഷ വിഭാഗത്തില്‍ കേരളത്തിന്റെ നേട്ടം. അഞ്ച് സെറ്റ് നീണ്ട ആവേശപ്പോരില്‍ 25-20, 26-24, 19-25, 21-25, 15-12- എന്ന സ്‌കോറിനാണ് ജയം.
"
https://www.facebook.com/Malayalivartha