വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും....

വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. വൈകുന്നേരം 7.30ന് വഡോദരയിലാണ് മത്സരം നടക്കുക. സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും രാത്രി 7.30 മുതല്‍ മത്സരം തത്സമയം കാണാന്‍ കഴിയും. വനിതാ പ്രീമിയര്‍ ലീഗ് മൂന്നാം സീസണില്‍ ജയത്തുടക്കം കൊതിച്ചാണ് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഇറങ്ങുന്നത്.
രണ്ടാം കിരീടമാണ് ഹര്‍മന്‍ പ്രീത് കൗറിന്റെ മുംബൈ ലക്ഷ്യമിടുന്നതെങ്കില്‍ ആദ്യ രണ്ട് സീസണുകളിലും ഫൈനലില്‍ കണ്ണീരണിഞ്ഞ ഡല്‍ഹിയുടെ ലക്ഷ്യം കന്നി കിരീടമാണ്. ഓസീസ് താരം മെഗ് ലാന്നിങ്ങിന്റെ ക്യാപ്റ്റന്‍സി മികവിലാണ് ഡല്‍ഹി ഇത്തവണയും ഇറങ്ങുന്നത്.
മലയാളി താരങ്ങളായ മിന്നുമണിയും സജന സജീവും വഡോദരയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. വനിതാ പ്രീമിയര്‍ ലീഗില്‍ ആദ്യ സീസണ്‍ മുതല്‍ ഡല്‍ഹിയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് മിന്നുമണി. മുംബൈക്കായി രണ്ടാം സീസണിന് ഇറങ്ങുന്ന സജന സജീവും വലിയ പ്രതീക്ഷയിലാണുള്ളത്.
https://www.facebook.com/Malayalivartha