വനിതാ പ്രീമിയര്‍ ലീഗില്‍ ജയം പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്....

വനിതാ പ്രീമിയര്‍ ലീഗില്‍ ജയം പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്.... വീഴ്ത്തിയത് മുംബൈ ഇന്ത്യന്‍സിനെ. രണ്ട് വിക്കറ്റിന്റെ ത്രില്ലര്‍ ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 19.1 ഓവറില്‍ 164 റണ്‍സിന് ഓള്‍ ഔട്ടായി.
ഡല്‍ഹി 8 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് ചേര്‍ത്താണ് ജയം പിടിച്ചത്. അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച നികി പ്രസാദ് ഡല്‍ഹിക്കായുള്ള അരങ്ങേറ്റം ഗംഭീരമാക്കി.
താരം 33 പന്തില്‍ 35 റണ്‍സെടുത്തു ടീം ജയത്തില്‍ നിര്‍ണായകമായി. അവസാന ഓവറില്‍ ഡല്‍ഹിക്ക് 6 പന്തില്‍ 10 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മുംബൈക്കായി അവസാന ഓവര്‍ എറിഞ്ഞത് മലയാളി താരം സജന സജീവന്‍. താരത്തിന്റെ ആദ്യ പന്ത് നികി പ്രസാദ് ഫോറാക്കി മാറ്റി. ഇതോടെ 5 പന്തില്‍ 6 റണ്‍സായി ലക്ഷ്യം.
രണ്ടാം പന്തില്‍ നികി 2 റണ്‍സ് കണ്ടെത്തി. ലക്ഷ്യം 4 പന്തില്‍ 4. മൂന്ന്, നാല് പന്തുകളില്‍ സിംഗിള്‍. ലക്ഷ്യം ഇതോടെ 2 പന്തില്‍ 2 എന്നായി. എന്നാല്‍ അഞ്ചാം പന്തില്‍ സജന ഡല്‍ഹിയെ ഞെട്ടിച്ച് നികി പ്രസാദിനെ മടക്കി. ഇതോടെ അവസാന പന്തില്‍ 2 റണ്‍സ് ലക്ഷ്യം.
ബാറ്റിങ് ക്രീസില്‍ അരുന്ധതി റെഡ്ഡി. നേരിട്ട ആദ്യ പന്തില്‍ തന്നെ താരം 2 റണ്‍സെടുത്തു ടീമിനെ ജയത്തിലുമെത്തിച്ചു.
"
https://www.facebook.com/Malayalivartha