സുപ്രധാന കിരീടം ലക്ഷ്യമിട്ട്... ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഉച്ചയ്ക്ക്

സുപ്രധാന കിരീടം ലക്ഷ്യമിട്ട്... ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഉച്ചയ്ക്ക് .ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ന് തുടങ്ങും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ഒടുവില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്താനോട് തോല്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോടും തോറ്റു.
2013-ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണ് ഏകദിനത്തില്‍ ഇന്ത്യയുടെ അവസാനത്തെ പ്രധാനനേട്ടം. രോഹിത് ശര്‍മയുടെ അവസാന ടൂര്‍ണമെന്റാകുമെന്നു കരുതുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടംനേടി ക്യാപ്റ്റനെ സന്തോഷത്തോടെ യാത്രയാക്കാന്‍ താരങ്ങളെല്ലാം പരമാവധി ഉത്സാഹിക്കുമെന്നുറപ്പ്.
ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ-ശുഭ്മാന്‍ ഗില്‍ സഖ്യംതന്നെയാകും. തുടര്‍ന്ന് വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരുണ്ടാകും. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ടീമിലുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരേ വിക്കറ്റുകാത്ത കെ.എല്‍. രാഹുലിനുതന്നെയാണ് കൂടുതല്‍ സാധ്യത. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, പേസര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നീ മൂന്ന് ഓള്‍റൗണ്ടര്‍മാരെയും കളിപ്പിച്ചേക്കും.
https://www.facebook.com/Malayalivartha