ചരിത്ര നേട്ടത്തില്‍ സ്മൃതി മന്ധാന.... ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സ്മൃതി നേടിയത് 62 പന്തില്‍ 112 റണ്‍സ്

ഇന്ത്യ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍.... അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടത്തില്‍ സ്മൃതി മന്ധാന. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 62 പന്തില്‍ 112 റണ്‍സാണ് സ്മൃതി അടിച്ചെടുത്തത്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ 97 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യയുടെ പെണ്‍പട സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സ്മൃതി മന്ധാനയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ ഇംഗ്ലണ്ട് വീണു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 14.5 ഓവറില്‍ 113 റണ്‍സില്‍ അവസാനിച്ചു. ഇതാടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
ഹര്‍മന്‍പ്രീത് കൗറിന്റെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച സ്മൃതി സഹ ഓപണര്‍ ഷഫാലി വര്‍മക്കൊപ്പം ഗംഭീര തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ ഇവര്‍ 77 റണ്‍സ് ചേര്‍ത്തു. 22 പന്തില്‍ 20 റണ്‍സെടുത്ത ഷഫാലി ഒമ്പതാം ഓവറില്‍ മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയ ഹര്‍ലീന്‍ ഡിയോള്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























