ശുഭ്മന്‍ ഗില്ലും സംഘവും ബുധനാഴ്ച ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു...

ശുഭ്മന്‍ ഗില്ലും സംഘവും ബുധനാഴ്ച ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. ജയിച്ചാല്‍ അഞ്ച് മത്സര പരമ്പരയില്‍ 1-1ന് ആതിഥേയര്‍ക്കൊപ്പമെത്താം. സമനില പോലും ഇന്ത്യയെ സംബന്ധിച്ച് ക്ഷീണമാണ്.
അഞ്ച് സെഞ്ച്വറികള്‍ പിറന്നിട്ടും കഴിഞ്ഞ കളിയില്‍ പരാജയം രുചിക്കേണ്ടിവന്നു സന്ദര്‍ശകര്‍ക്ക്. രണ്ട് ഇന്നിങ്‌സിലും ശതകം നേടി ഋഷഭ് പന്ത്. ക്യാപ്റ്റന്‍ ഗില്ലും ഓപണര്‍മാരായ കെ.എല്‍. രാഹുലും യശസ്വി ജയ്‌സ്വാളും ഫോമിലാണെന്നത് ഇന്ത്യക്ക് പ്രതീക്ഷയേറുന്നു.
ഒരു സ്‌പെഷലിസ്റ്റ് ബൗളറുടെ അഭാവം ഇന്ത്യന്‍ നിരയില്‍ പ്രകടമായിരുന്നു. രവീന്ദ്ര ജഡേജയെക്കൂടാതെ ഒരു സ്പിന്നറെക്കൂടി കളിക്കുകയെന്ന ചര്‍ച്ച സജീവമാണ്. കുല്‍ദീപ് യാദവ് ഇറങ്ങിയേക്കുമെന്ന സൂചനയാണ് പരിശീലക സംഘത്തിലുള്ളവര്‍ പങ്കുവെക്കുന്നത്.
ബാറ്റിങ്ങിന് കൂടി പരിഗണന നല്‍കിയാണ് സ്പിന്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് സാധ്യത തെളിയും. അപ്പോഴും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ചുറ്റിപ്പറ്റി സസ്‌പെന്‍സ് തുടരുന്നു.
പരമ്പരയില്‍ ബുംറയെ മൂന്ന് മത്സരങ്ങളില്‍ മാത്രം കളിപ്പിക്കാനാണ് തീരുമാനം. പേസ് ബൗളിങ് ഡിപ്പാര്‍ട്‌മെന്റില്‍ മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണക്കും സ്ഥാനം ഉറപ്പാണ്. ബുംറയില്ലെങ്കില്‍ ആകാശ്ദീപിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയേക്കും.
https://www.facebook.com/Malayalivartha